അദിഥി ശരിക്കും പൊട്ടിക്കരയുകയാണ്, ചിത്രങ്ങള്‍ പങ്കുവച്ച് ദുല്‍ഖര്‍; രസകരമായ സംഭവത്തെ കുറിച്ച് താരം

നടി അദിഥി റാവു ഹൈദരിയുടെ ജന്മദിനത്തില്‍ താരത്തിന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. “ഹേയ് സിനാമിക” എന്ന ചിത്രത്തിന്റെ സെറ്റിലെ ചിത്രങ്ങളാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. കരഞ്ഞു കൊണ്ടിരിക്കുന്ന അദിഥിക്കൊപ്പമുള്ള സെല്‍ഫികളാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്.

അദിഥി കരയുന്നതിന് പിന്നിലെ കാരണവും ദുല്‍ഖര്‍ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. തമിഴ് ചിത്രമായതിനാല്‍ ചില ഡയലോഗുകള്‍ അദിഥിയെ ബുദ്ധിമുട്ടിക്കുന്നു എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. 34-ാം ജന്മദിനമാണ് ഇന്നലെ ആഘോഷിച്ചത്.

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത നൃത്ത കൊറിയോഗ്രാഫര്‍ ആയ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹേയ് സിനാമിക. നടി കാജല്‍ അഗര്‍വാളും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

പ്രണയകഥയാണ് ചിത്രം പറയുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലും, തമിഴിലും ചിത്രം റിലീസ് ചെയ്യും. പ്രീത ജയറാമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് മലയാളി കൂടിയായ ഗോവിന്ദ് വസന്തയാണ്. റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മ്മാണം.

Latest Stories

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം

ഐപിഎല്‍ 2024: ജോസ് ബട്ട്ലറുടെ പകരക്കാരനെ വെളിപ്പെടുത്തി റിയാന്‍ പരാഗ്

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം മുടങ്ങില്ല; പ്ലസ്വണ്‍ പ്രവേശനത്തിന് 73,724 അധിക സീറ്റ്; മലപ്പുറത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത അവാസ്ഥവമെന്ന് വിദ്യാഭ്യാസ വകുപ്പ്

തലസ്ഥാനത്ത് ലഹരി സംഘത്തിന്റെ വിളയാട്ടം; പാസ്റ്ററെ വെട്ടിപ്പരിക്കേൽപിച്ചു, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിക്കും ഭർത്താവിനും മര്‍ദ്ദനം

സിഎസ്‌കെ ആരാധകര്‍ ടീമിനേക്കാള്‍ മുന്‍ഗണന നല്‍കുന്നത് ധോണിക്ക്, ജഡേജയൊക്കെ ഇതില്‍ നിരാശനാണ്: അമ്പാട്ടി റായിഡു

രാഹുല്‍ ദ്രാവിഡിന് പകരം പരിശീലകന്‍ ഐപിഎലില്‍ നിന്ന്!!!, ബിസിസിഐ ഉറപ്പിച്ച മട്ടില്‍

പ്രധാനമന്ത്രിക്ക് 3.02 കോടിയുടെ ആസ്തി; സ്വന്തമായി ഭൂമിയും വീടും വാഹനവുമില്ല; ശമ്പളവും പലിശയും മോദിയുടെ പ്രധാന വരുമാന മാര്‍ഗം; ഒരു കേസിലും പ്രതിയല്ല

ഇന്നും നാളെയും അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ വകുപ്പ്