'എപ്പോഴും നീയായിരിക്കുന്നതിന് നന്ദി'; പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ

പ്രിയപ്പെട്ടവർക്കെല്ലാം ജന്മദിനാശംസകൾ നേരുന്നതിലും അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിലും എന്നും മുൻപിലാണ് ദുൽഖർ സൽമാൻ. ഇപ്പോൾ തന്റെ പ്രിയ പത്നിയുടെ ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം.

അമാലിനുള്ള ദുൽഖറിന്റെ  ജന്മദിനാശംസ ഇങ്ങനെയാണ്,  “ആം, മമ്മാ!” ഞങ്ങളുടെ വീട്ടിലെ ഏറ്റവും സാധാരണമായ രണ്ട് ശബ്ദങ്ങൾ. നിങ്ങളെത്ര ക്ഷീണിതയാണെങ്കിലും എല്ലായ്‌പ്പോഴും ഞങ്ങൾക്കായി ഊർജം കണ്ടെത്തുന്നു. ഒരു ഡസനോളം പിറന്നാളുകൾ നമ്മളൊന്നിച്ച് ആഘോഷിച്ചു. നീ അനുദിനം വളരുന്നത് ഞാൻ കാണുന്നു, പക്ഷേ നീ ആരാണെന്നത് ഒരിക്കലും മാറുന്നില്ല. ജീവിതത്തിൽ അനായാസമായി നിരവധി വേഷങ്ങൾ ചെയ്യുന്നു.

ശാന്തതയും ശക്തിയും വളർത്താനുള്ള നിന്റെ സഹജമായ കഴിവാണ് നിരവധി ആളുകളെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. എപ്പോഴും നീയായിരിക്കുന്നതിന് നന്ദി. നിനക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു ആം! ഞാൻ നിന്നെ ഒരുപാട് കാലമായി സ്നേഹിക്കുന്നു!”

2011 ഡിസംബർ 22 ആയിരുന്നു ചെന്നൈ സ്വദേശിയായ അമാലുമായുള്ള ദുൽഖറിന്റെ വിവാഹം. സ്കൂളിൽ തന്റെ ജൂനിയറായിരുന്ന അമാലുമായി ഉപരി പഠനത്തിന് ശേഷമാണ് അപ്രതീക്ഷിതമായി ദുൽഖർ  കൂടുതൽ സൗഹൃദത്തിലാവുന്നതും, അത് വിവാഹത്തിലേക്ക് എത്തിയതെന്നും ബബ്ൾ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം ഒരിക്കൽ പറഞ്ഞിരുന്നു.

Latest Stories

Asia Cup 2025: "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..." ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി പാക് ചീഫ് സെലക്ടർ

'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു