സുരേഷ് ഗോപി, ശോഭന, നസ്രിയ എന്നിവർക്കൊപ്പം ദുൽഖർ സൽമാൻ; സംവിധാനം സത്യൻ അന്തിക്കാടിന്റെ മകൻ

യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ സിനിമാ നിർമ്മാണത്തിലേക്ക് ചുവടുവെക്കുന്ന വാർത്ത വന്നിരുന്നു. പുതുമുഖങ്ങളെ അണിനിരത്തി ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പൂജയും കഴിഞ്ഞ മാസം നടന്നു. ഇപ്പോഴിതാ ദുൽഖർ നിർമ്മിക്കാൻ പോകുന്ന രണ്ടാമത്തെ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ എത്തിയിരിക്കുക.യാണ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകൻ ആയി അരങ്ങേറുന്ന ചിത്രം ആണിത്.

നായക വേഷത്തിൽ സുരേഷ് ഗോപിയെത്തുന്ന ഈ ചിത്രത്തിൽ ശോഭന, നസ്രിയ എന്നിവരും അഭിനയിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പൂർണ്ണമായും ചെന്നൈയിൽ ചിത്രീകരിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് വരുന്ന സെപ്റ്റംബർ മാസത്തിൽ ആരംഭിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ ചിത്രത്തിൽ ദുൽഖറും അതിഥി വേഷത്തിൽ എത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്്. അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന സുരേഷ് ഗോപി മൂന്നോളം മലയാള ചിത്രങ്ങളും ഏതാനും അന്യ ഭാഷ ചിത്രങ്ങളും കമ്മിറ്റ് ചെയ്ത് കഴിഞ്ഞു. ഏറെ കാലത്തിനു ശേഷം ആണ് ശോഭന മലയാളത്തിൽ എത്താൻ പോകുന്നത്.

Latest Stories

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്