അപകീര്‍ത്തിപ്പെടുത്തി, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും; ഡ്രൈവിംഗ് ലൈസന്‍സിനെതിരെ നിയമനടപടിക്ക് അഹല്യ

പൃഥ്വിരാജ് നായകനായി തിയേറ്ററുകളിലെത്തിയ ക്രിസ്മസ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിനെതിരെ നിയമ നടപടിക്കൊരുങ്ങി അഹല്യഗ്രൂപ്പ്.
ചിത്രത്തില്‍ തങ്ങളുടെ ആശുപത്രികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ഗ്രൂപ്പിന്റെ ആരോപണം. ഈ വിഷയത്തില്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൃഥ്വിരാജിനൊപ്പം തിരക്കഥാകൃത്തായ സച്ചി, സംവിധായകന്‍ ലാല്‍ ജൂനിയര്‍, നിര്‍മ്മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ക്കെതിരെയും നിയമനടപടി കൈക്കൊള്ളുമെന്ന് മെഡിക്കല്‍ ഓഫീസര്‍ സജീവ് ചെറിയാന്‍ ജേക്കബ്, ഗ്രൂപ്പ് എംഡി എന്‍ ഭുവനചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സിനിമയില്‍ പലവട്ടം നായകനായ പൃഥ്വിരാജ് അഹല്യ ഹോസ്പിറ്റലിന്റെ പേര് മോശമായി ഉപയോഗിച്ചെന്ന് കാട്ടി അഹല്യ ഗ്രൂപ്പ് സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും പരാതി നല്‍കിയിട്ടുമുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ