'ക്ലൈമാക്‌സ് രോമാഞ്ചം'; ഡ്രൈവിംഗ് ലൈസന്‍സ് -പ്രേക്ഷക പ്രതികരണം

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന “ഡ്രൈവിങ് ലൈസന്‍സി”ന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. ചിത്രത്തെക്കുറിച്ച് വളരെ നല്ല സോഷ്യല്‍ മീഡിയ റിവ്യുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ക്ലൈമാക്‌സ് രോമാഞ്ചമണിയിച്ചു. മികച്ച ഒരു എന്റര്‍ടെയ്‌നറാണ് ചിത്രം എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. രണ്ട് മണിക്കൂറും പതിനാല് മിനുട്ടും മുപ്പത്തിയൊമ്പത് സെക്കന്‍ഡുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ലാല്‍ ജൂനിയര്‍ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറും ഗാനവുമൊക്കെ നേരത്തെ വൈറലായിരുന്നു. സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്‍ എന്നകഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. സൂപ്പര്‍ താരത്തിന്റെ കടുത്ത ഒരു ആരാധകനും എന്നാല്‍ കര്‍ക്കശക്കാരനായ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായാണ് സുരാജ് എത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മിയ ജോര്‍ജ്ജും ദീപ്തി സതിയുമാണ് നായികമാര്‍.

https://www.facebook.com/DrivingLicenceMovie/posts/1022157344812630

https://www.facebook.com/anand.rajendran.9/posts/3009412045735590

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ