'ദൃശ്യം 2' ഹിന്ദി റീമേക്ക് ഒരുങ്ങുന്നു; നായകനായി അജയ് ദേവ്ഗണ്‍?

തെലുങ്ക് റീമേക്കിന് ശേഷം “ദൃശ്യം 2” ഹിന്ദിയിലേക്ക്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശങ്ങള്‍ കുമാര്‍ മങ്കത് പതക്, അഭിഷേക് പതക് എന്നിവരുടെ പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ ആണ് കരസ്ഥമാക്കിയിരിക്കുന്നത്. ദൃശ്യം ആദ്യ ഭാഗം ഹിന്ദിയില്‍ ഹിറ്റായിരുന്നു.

അജയ് ദേവ്ഗണ്‍ നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍, തബു എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തിയത്. ചിത്രം നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. അന്തരിച്ച സംവിധായകന്‍ നിഷികാന്ത് കമ്മത്ത് ആണ് ചിത്രം ഒരുക്കിയത്. അതേസമയം, ഹിന്ദി പതിപ്പ് ജീത്തു ജോസഫ് ആയിരിക്കില്ല സംവിധാനം ചെയ്യുക.

തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനാലും എത്രയും പെട്ടെന്ന് ഹിന്ദി ചിത്രീകരണം തുടങ്ങാന്‍ നിര്‍മ്മാതാക്കള്‍ക്ക് ആഗ്രഹമുള്ളതിനാലുമാണ് പിന്‍മാറുന്നത് എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. ചിത്രത്തിന്റെ സംവിധായകനെ കുറിച്ചും അഭിനേതാക്കളെ കുറിച്ചുമുള്ളഒരു വിവരങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഫെബ്രുവരി 19ന് ആണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതായി രണ്ടാം ഭാഗം എന്ന അഭിപ്രായങ്ങളും പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ