ദുല്‍ഖര്‍ ഇനി 'പറക്കും'; രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കിയ 'ആള്' ചില്ലറക്കാരനല്ല

മെഗാസ്റ്റാര്‍ മമ്മുട്ടിക്ക് കാറുകളോടുള്ള താല്‍പ്പര്യം സിനിമാ ലോകത്തും പുറത്തും ഏറെ ശ്രദ്ധനേടിയ സംഗതിയാണ്. മികച്ച വാഹനങ്ങള്‍ സ്വന്തമാക്കുന്നതിന് താന്‍ മടികാണിക്കാറില്ലെന്ന് മമ്മുട്ടി തന്നെ വ്യക്തമാക്കിയതുമാണ്. എന്നാല്‍, പിതാവിന്റെ അതേ വഴിയില്‍ തന്നെയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാനും. ഈയടുത്ത് തുരുമ്പെടുത്ത ഒരു പഴയ ബെന്‍സ് കാര്‍ നന്നാക്കിയെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് മമ്മുട്ടിയുടെ വഴിയെ തന്നെയാണ് മകനെന്നും ആരാധകര്‍ക്ക് വ്യക്തമായത്.

ഇതിന് പുതിയ ഒരു ഉദാഹരണം കൂടി ലഭിച്ചിരിക്കുകയാണ്. ഇത്തവണ പഴയതൊന്നും അല്ല. പുത്തന്‍ പുതിയത്. ജര്‍മന്‍ കമ്പനി ഫോക്‌സ്‌വാഗണിന്റെ ഉടമസ്ഥതയിലുള്ള പോര്‍ഷെയുടെ പാനമീറ ടര്‍ബോയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് കോടിയോളം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഈ കാറിന് വില. പോര്‍ഷെയുടെ രണ്ടാം തലമുറ സ്‌പോര്‍ട്‌സ് സലൂണ്‍ 4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് പാനമീറ ടര്‍ബോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ലോകത്തെ മികച്ച സ്‌പോര്‍ട്‌സ് കാറുകളുടെ നിരയില്‍പ്പെടുന്ന മോഡലാണ് ഡിക്യു സ്വന്തമാക്കിയിരിക്കുന്നത്.

നീല നിറത്തിലുള്ള പോര്‍ഷെ പാനമീറ ഡിക്യുവിന്റെ ഗ്യാരേജില്‍ ഇനി തലയെടുപ്പോടെ ഇരിക്കും. മൈലേജും കാര്യങ്ങളൊന്നും സ്‌പോര്‍ട്‌സ് കാറുകള്‍ക്ക് ചോദിക്കരുത്. 550 എച്ച്പിയാണ് എന്‍ജിന്‍ കരുത്ത്. പ്യൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ഈ കാറിന് വേണ്ടത് കേവലം 3.8 സെക്കന്‍ഡ്. മണിക്കൂറില്‍ പരമാവധി വേഗതയാകട്ടെ 306 കിലോമീറ്ററും. എന്തായാലും ആരാധകര്‍ ഇതോടെ ഒരു കാര്യം ഉറപ്പിച്ചു. കാര്‍ കളക്ഷനില്‍ മമ്മുട്ടിക്കു മകന്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന്.

https://www.facebook.com/Basil.P.Elias/posts/10155996698699106

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്