ഡോൺ പാലത്തറയുടെ 'ഫാമിലി' ഐ. എഫ്. എഫ്. കെ അന്താരഷ്ട്ര മത്സര വിഭാഗത്തിൽ; മമ്മൂട്ടി- ജ്യോതിക ഒന്നിക്കുന്ന 'കാതലും' പ്രദർശനത്തിന്;മലയാള ചിത്രങ്ങളുടെ പട്ടിക പുറത്ത്

സിനിമ പ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കേരളത്തിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ. നിരവധി ലോക സിനിമകൾ കാണാൻ സാധിക്കും എന്നതും വിഖ്യാത സംവിധായകരെ വരെ അടുത്ത കാണാനും സംവദിക്കാനും  അവസരം കിട്ടുമെന്നതു കൊണ്ടും  ഇത്തരം ഫിലിം ഫെസ്റ്റിവലുകൾ  സിനിമയെ ഗൗരവകരമായി കാണുന്ന പ്രേക്ഷകർക്ക് കിട്ടുന്ന ഒരു വലിയ അവസരം തന്നെയാണ്.

ഇപ്പോഴിതാ ഇരുപത്തിയെട്ടാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ. എഫ്. എഫ്. കെ) യുടെ മലയാള സിനിമകളുടെ പട്ടിക പുറത്തിറക്കി കേരള ചലച്ചിത്ര അക്കാദമി. പന്ത്രണ്ട് സിനിമകളാണ് മലയാളത്തിൽ നിന്നും തിരഞ്ഞെടുത്തിരിക്കുന്നത്.

അതിൽ തന്നെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഡോൺ പാലത്തറയുടെ ‘ഫാമിലി’യും ഡോ. ഫാസിൽ റസാക്കിന്റെ ‘തടവും’ പ്രദർശിപ്പിക്കും . ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആകെ പന്ത്രണ്ട് സിനിമകളാണ് ഫെസ്റ്റിവലിന് തിരഞ്ഞെടുത്തിരിക്കുന്നത്.

എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ. ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ അരങ്ങേറുന്നത്

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി