അജന്ത- എല്ലോറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി ഡോൺ പാലത്തറയുടെ 'ഫാമിലി' ; ഇന്ത്യ ഫോക്കസ് വിഭാഗത്തിൽ ജൂഡ് ആന്റണിയുടെ '2018'

ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ ഒമ്പതാമത് അജന്ത- എല്ലോറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇതിനോടകം നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഫാമിലി കേരള രാജ്യാന്തര ചലച്ചിത്ര മേളയിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മനുഷ്യനും സമൂഹവും പരസ്പരം എങ്ങനെയൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും, മനുഷ്യൻ സമൂഹത്തിലും കുടുംബത്തിലും സ്വകാര്യതയിലും എങ്ങനെയൊക്കെയാണ് വ്യതിരിക്തമായിരിക്കുന്നത് എന്നും ഡോൺ പാലത്തറയുടെ ഫാമിലി പറയുന്നു. വിനയ് ഫോര്‍ട്ട്, നില്‍ജ കെ, ദിവ്യ പ്രഭ, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ശവം, വിത്ത്, 1956 മധ്യ തിരുവിതാംകൂർ, എവരിത്തിങ് ഈസ് സിനിമ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നിവയാണ് ഡോൺ പാലത്തറയുടെ മറ്റ് ചിത്രങ്ങൾ.

Family (2023) | MUBI

ഫാമിലി(2023)

ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ മഹാരാഷ്‍ട്രയിലെ ഛത്രപതി സംഭാജി നഗറിൽ വെച്ചാണ് അജന്ത- എല്ലോറ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അരങ്ങേറുന്നത്. ഫിപ്രസി (ഇന്റര്‍നാഷണല്‍ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്ര്) എഫ്എഫ്‍സി (ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഇൻ ഇന്ത്യ), മഹാരാഷ്‍ട്ര സര്‍ക്കാര്‍, നാഷണല്‍ ഫിലിം ഡവലപ്‍മെന്റ് കോര്‍പറേഷൻ ലിമിറ്റഡ്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ മറാത്ത‍വാഡ ആര്‍ട് കള്‍ച്ചര്‍, ആൻഡ് ഫിലിം ഫൗണ്ടേഷൻ ആണ് മേള സംഘടിപ്പിക്കുന്നത്.

അകി കൌരിസ്മാക്കി സംവിധാനം ചെയ്ത ‘ഫാളൻ ലീവ്സ്(fallen leaves) ആണ് മേളയുടെ ഉദ്ഘാടന ചിത്രം. ജസ്റ്റിൻ ട്രയറ്റ് സംവിധാനം ചെയ്ത, കാൻ ചലച്ചിത്ര മേളയിൽ ഈ വർഷം പാം ഡി ഓർ കരസ്ഥമാക്കിയ ‘അനാട്ടമി ഓഫ് എ ഫാൾ’ (anatomy of a fall) ആണ് സമാപന ചിത്രം. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018’ എന്ന ചിത്രം ഇന്ത്യ ഫോക്കസ് വിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്.

Latest Stories

കന്നിവോട്ടറായ 124 വയസുകാരി മിന്റ ദേവി! ബിഹാറിലെ വോട്ടർ പട്ടികയിലെ ക്രമക്കേടിൽ വിശദീകരണവുമായി കളക്ടർ; ശ്രദ്ധേയമായത് പ്രതിപക്ഷത്തിന്റെ '124 നോട്ട് ഔട്ട്' ടീ ഷർട്ട്

മൗനം തുടർന്ന് സുരേഷ് ഗോപി; ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി, തൃശൂരിലേക്ക് പുറപ്പെട്ടു

കുത്തനെ ഉയർന്ന വെളിച്ചെണ്ണവില താഴേക്ക്; ലിറ്ററിന്‌ 390 രൂപയായി

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി; നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്നും പരമോന്നത കോടതിയുടെ മുന്നറിയിപ്പ്

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ നിയമനം; ഗവർണർക്കെതിരെ കേരളം സുപ്രീംകോടതിയിൽ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം

വാൽപ്പാറയിൽ ഏഴ് വയസുകാരൻ മരിച്ചത് കരടിയുടെ ആക്രമണമെന്ന് സ്ഥിരീകരണം

കൂലിയിലെ പാട്ട് കണ്ട് 'ഒറിജിനൽ' മോണിക്ക ബെലൂച്ചി, ഗാനത്തെ കുറിച്ച് താരം പറഞ്ഞത്, വണ്ടറടിച്ച് പൂജ ഹെഗ്ഡെ

'കള്ളവോട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെക്കണം, തൃശൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം'; വി ശിവൻകുട്ടി

'എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവന, ഗോവിന്ദ ചാമിയെ പോലെ സംസാരിക്കരുത്'; വിമർശിച്ച് കത്തോലിക്ക കോൺഗ്രസ്

ആ ഒരു ഓൾറൗണ്ടർ താരത്തിന്റെ അഭാവം ഇന്ത്യൻ ടീമിൽ വ്യക്തമായിരുന്നു; തുറന്നടിച്ച് മുൻ ന്യുസിലാൻഡ് ഇതിഹാസം