സച്ചിയുടെ മകന്‍ നായകനാകുന്നു; ദുരൂഹതകൾ നിറച്ച് '@'

ഒരിടവേളക്ക് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ‘അറ്റ്’ സിനിമയുടെ ടീസർ റിലീസ് ചെയ്തു. അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകന്‍ ആകാശ് സെന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രം കൂടിയാണിത്. പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രം ഇന്റര്‍നെറ്റിലെ ഡാര്‍ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം നിർമ്മിക്കുന്നത്. ആകാശ് സെന്‍ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ ഷാജു ശ്രീധറും പ്രധാന റോളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ഏറെ പ്രേക്ഷകശ്രദ്ധേ നേടിയിരുന്നു.

ഡ്രഗ്സ്, ക്രിപ്റ്റോ കറന്‍സി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി ദുരൂഹമായ സംഭവങ്ങളുമായി ബന്ധപ്പെട്ട സൂചനകൾ ടീസറിൽ നല്‍കുന്നുണ്ട്. ചിത്രം നിര്‍മിക്കുന്നത് കൊച്ചുറാണി പ്രൊഡക്‌ഷന്‍സ് ആണ്.

ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.  പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം ഇഷാന്‍ ദേവ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ