ഗര്‍ഭിണിയായ ഞാന്‍ ആശുപത്രിയില്‍ ആയപ്പോഴും ഇവര്‍ തട്ടിപ്പ് നടത്തി..; മുന്‍ജീവനക്കാര്‍ക്കെതിരെ ദിയ കൃഷ്ണ

ഒബൈഓസി എന്ന തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണ. ആഭരണങ്ങളും സാരിയും വില്‍ക്കുന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികള്‍ക്ക് എതിരെയാണ് ദിയ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഓണ്‍ലൈനായാണ് ദിയ ബിസിനസ് ആരംഭിച്ചത്. പിന്നീട് തിരുവനന്തപുരത്ത് ഒരു ഷോറൂം എടുത്ത് ബിസിനസ് വിപുലീകരിച്ചു. പേയ്‌മെന്റുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരികള്‍ തട്ടിപ്പ് നടത്തി എന്നാണ് ദിയ ആരോപിക്കുന്നത്. വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്ലിന്‍, രാധു എന്നീ ജീവനക്കാരികളാണ് ഒരു വര്‍ഷത്തോളമായി തട്ടിപ്പ് നടത്തിയത്.

കടയിലും ഓണ്‍ലൈനിലും കടയുടെ യഥാര്‍ത്ഥ പേയ്മെന്റ് സ്‌കാനറിന് പകരം, ജീവനക്കാരികള്‍ തങ്ങളുടെ സ്വന്തം നമ്പറുകള്‍ നല്‍കി. കടയിലെ സ്‌കാനര്‍ വര്‍ക്കാകുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഇവര്‍ സാധനങ്ങള്‍ വാങ്ങിയവരോട് തങ്ങളുടെ നമ്പറുകളിലേക്ക് പണം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.

പ്രീമിയം കസ്റ്റമേഴ്സില്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ഒരാളില്‍ നിന്ന് 50,000 രൂപ വരെ തട്ടിയെടുത്തു. നിരവധി കസ്റ്റമേഴ്സിനെയും തന്നെയും ഇവര്‍ പറ്റിച്ചു. മുന്‍ ജീവനക്കാര്‍ യഥാര്‍ത്ഥ ക്യുആര്‍ കോഡിന് പകരം സ്വന്തം നമ്പറുകള്‍ നല്‍കുന്നു എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പറഞ്ഞ് ദിയ ഇന്‍സ്റ്റഗ്രാമില്‍ ഒരു സ്റ്റോറി പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെ നിരവധി പേര്‍ പരാതിയുമായി എത്തുകയായിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ തുടര്‍ന്നുള്ള സ്റ്റോറികളില്‍ ദിയ പങ്കുവച്ചിട്ടുണ്ട്. നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജീവനക്കാരികളുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പങ്കുവയ്ക്കുമെന്നും ദിയ അറിയിച്ചു. ഗര്‍ഭിണിയായ താന്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്തും ഇവര്‍ തട്ടിപ്പ് നടത്തിയെന്നും ദിയ വ്യക്തമാക്കി.

Latest Stories

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി