ദേശീയ ഗാനത്തോട് അനാദരവ്? ; സോഷ്യൽ മീഡിയയിൽ കരീന കപൂറിനെതിരെ സംഘപരിവാർ അനുകൂലികളുടെ വിമർശനം.

ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം കരീന കപൂറിനെതിരെ സംഘപരിവാർ അനുകൂലികളുടെ വിമർശനം. ‘ജാനെ ജാൻ’ എന്ന കരീനയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയ്ക്കിടെയായിരുന്നു സംഭവം.

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി ആരഭിക്കുന്നതിന് മുൻപ് ദേശീയ ഗാനം പ്രക്ഷേപണം ചെയ്തപ്പോൾ കൂടെയുള്ളവർക്കൊപ്പം താരവും എഴുന്നേറ്റ് നിന്നിരുന്നു. എന്നാൽ ദേശീയ ഗാനം ആലപിക്കുമ്പോൾ അശ്രദ്ധമായും അനാദരവോട് കൂടിയും നിന്നുവെന്നാണ് താരത്തിന് നേരെയുയരുന്ന പ്രധാന വിമർശനം.

അറ്റൻഷൻ ആയി നിൽക്കുന്നതിന് പകരം, കൈ കൂട്ടിപ്പിടിച്ചാണ് താരം നിന്നതെന്നും, ഇവിടെയും അഭിനയം തന്നെയാണോ, ഇതിനെ പറ്റിയൊന്നും താരത്തിന് അറിയില്ലേ എന്നൊക്കെയാണ് ചോദ്യങ്ങൾ. ഫിൽമി ഗ്യാൻ എന്ന ഇൻസ്റ്റഗ്രാം  ഹാൻഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചിത്രം ‘ജാനെ ജാനെ’യുടെ ട്രെയിലർ കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. ജാപ്പനീസ് എഴുത്തുക്കാരനായ കീഗോ ഹിഗാഷിനോയുടെ നോവലായ ‘സസ്പെക്ട് എക്സ്’ ആസ്പദമാക്കിയാണ് സിനിമ നിർമ്മിക്കുന്നത്. ചിത്രം സെപ്റ്റംബർ 21 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'