'ഇതില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്..'; കാതല്‍ ഒ.ടി.ടിയില്‍, ഏറ്റെടുത്ത് ബോളിവുഡ് സംവിധായകനും, ചര്‍ച്ചയാകുന്നു

സിനിമകളുടെ തിരഞ്ഞെടുപ്പില്‍ വിസ്മയിപ്പിക്കാറുള്ള താരമാണ് മമ്മൂട്ടി. തന്റെ 72-ാം വയസിലും വ്യത്യസ്തത തേടിയുള്ള യാത്രയിലാണ് മമ്മൂട്ടി. അക്കൂട്ടത്തില്‍ ഏറെ കൈയ്യടികള്‍ നേടുന്ന ചിത്രമാണ് ‘കാതല്‍: ദി കോര്‍’. സ്വവര്‍ഗ്ഗ പ്രണയം ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ്.

ജിയോ ബേബി ചിത്രത്തെ വാനോളം പുകഴ്ത്തി ദി ന്യൂയോര്‍ക്ക് ടൈംസ് വരെ രംഗത്തെത്തി. കാതലിനെ കുറിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂക്കയുടെത് അതിമനോഹരമായ പ്രകടനമാണ്, ജിയോ ബേബിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്നാണ് ഹന്‍സല്‍ മെഹ്ത പറയുന്നത്.

”കാതല്‍, ദി കോര്‍ സ്വയം സ്‌നേഹിക്കാനുള്ള വളരെ ആര്‍ദ്രവും സ്നേഹപൂര്‍വകവുമായ ഒരു സങ്കീര്‍ത്തനമാണ്. മമ്മൂക്ക അദ്ദേഹത്തിന്റെ വിശാലമായ ഫിലിമോഗ്രാഫിയില്‍ മനോഹരമായൊരു ഏട് കൂടി ചേര്‍ത്തിരിക്കുന്നു. നമ്മുടെ ഏറ്റവും മികച്ച ഒരു കലാകാരനില്‍ നിന്നുള്ള അതിമനോഹരമായ പ്രകടനം.”

”ജ്യോതിക ശ്രദ്ധേയമായ പ്രകടനം കാഴ്ച വയ്ക്കുന്നു, ആ സത്യസന്ധതയും സഹാനുഭൂതിയും വിസ്മയിപ്പിക്കും. ഇനിയും കൂടുതല്‍ തവണ അവരെ കാണാന്‍ കഴിയട്ടെ. മഹത്തായ സമന്വയം. എന്തൊരു സംവിധായകനാണ് ജിയോ ബേബി. ഒരുപാട് പഠിക്കാനുണ്ട്” എന്നാണ് ഹന്‍സല്‍ മെഹ്ത എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.

അതേസമയം, സ്വവര്‍ഗാനുരാഗം പ്രമേയമാക്കിയ ചിത്രത്തില്‍ സ്വവര്‍ഗാനുരാഗിയായ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ഭാര്യയായ ഓമന എന്ന കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിച്ചത്. സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ