'രാജുവിന്റെ ഷോട്ടുകള്‍ വിസ്മയിപ്പിച്ചു, ഔട്ട്സ്റ്റാന്‍ഡിംഗ് ട്രെയിലര്‍'; പ്രശംസിച്ച് വൈശാഖ്

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയിലറിനെ പ്രശംസിച്ച് സംവിധായകന്‍ വൈശാഖ്. “രാജുവിന്റെ ഷോട്ടുകളെല്ലാം വിസ്മയിപ്പിച്ചു, ലാലേട്ടന്‍ ട്രെയിലറില്‍ ഗംഭീരമായിട്ടുണ്ട്, ഔട്ട്സ്റ്റാന്‍ഡ്ങ് ട്രെയിലര്‍, ലൂസിഫര്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു.” ലൂസിഫറിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്ത് വൈശാഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്റ്റീഫന്‍ നെടുംമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നായികയായെത്തുന്നത് മഞ്ജു വാര്യര്‍ ആണ്. ബോളിവുഡ് താരം വിവേക് ഒബ്റോയാണ് പ്രതിനായക കഥാപാത്രമായെത്തുന്ന ചിത്രത്തില്‍ ടൊവിനോയും ഇന്ദ്രജിതും പ്രധാന വേഷത്തിലെത്തുന്നു. ഇവരെ കൂടാതെ സുരേഷ് ചന്ദ്ര മേനോന്‍, ശിവജി ഗുരുവായൂര്‍, ഫാസില്‍, ആദില്‍ ഇബ്രാഹിം, ഷോണ്‍ റോമി, നന്ദു, ജോണ്‍ വിജയ്, അനീഷ് ജി മേനോന്‍, കൈനകരി തങ്കരാജ്, ബാല, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

https://www.facebook.com/vysakh.film.director/posts/1059204937608743?__xts__[0]=68.ARBIDo3JuumCQnIdtr-eHLzEAfV3j-rwLD5sJNUUwfVW6xCwo0SW_9TZiVCm3vUeMaFA_NLaz42fGUD4vNzVirrNWTal46stxF7Sf5Ts_cKP6sQv3pZ22spESaV0iUr31hKFf1Lbry_OQ9PDL633RLybLbJqhEphDzd5RN5ixAyc6gkxXsVcQLq_TYby1ikSA54qUIrZg1mlS2HVop2_2Cje3UCoYtrBIZk4NS4zx2Udv3EoGUfKUxYUmD1y9Ng1tJtVo0hUi5SiLHrR9U7YmXsvKAvEjB7YhiBU7lPYooB6gsjGgVAnMg0jSOpg-RAWLRKBuLze_xpIVto9RY9ik4Dp7uNUIxKzIRj64VEk0cq37dSw1RonnajCLAIOTiWTMDRo3Bf-0FGyKR6Xf2mDl_6LCGDCUXInD9Hrw-zXwujjjzwt18O5UQNaGtNUHvJQG0bpxxm3Txy8rH6QU4PghxeYRpFxj2HrUHPff1S-4cSnBd0PlS–VK8K&__tn__=-R

ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം സുജിത് വാസുദേവ് . മാര്‍ച്ച് 28ന് ലൂസിഫര്‍ തിയേറ്ററുകളിലെത്തും.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍