ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

ശങ്കര്‍ ഒരുക്കുന്ന ‘ഗെയിം ചേഞ്ചര്‍’ സിനിമയിലെ പ്രകടനത്തിന് രാം ചരണിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് ‘പുഷ്പ’ സംവിധായകന്‍ സുകുമാര്‍. രാം ചരണിനും ചിരഞ്ജീവിക്കുമൊപ്പം താന്‍ ഗെയിം ചെയ്ഞ്ചര്‍ കണ്ടെന്നും ചിത്രം ബ്ലോക് ബസ്റ്ററായിരിക്കുമെന്നുമാണ് സുകുമാര്‍ പറയുന്നത്. അതിമനോഹരമായാണ് രാം ചരണ്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും സുകുമാര്‍ പറയുന്നുണ്ട്.

”ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയാം. ഞാന്‍ ചിരഞ്ജീവി സാറിനൊപ്പം ഗെയിം ചേഞ്ചര്‍ കണ്ടു. അതുകൊണ്ട് ആദ്യത്തെ റിവ്യൂ ഞാന്‍ നല്‍കാം. ആദ്യ പകുതി ഗംഭീരമാണ്. ഇന്റര്‍വെല്‍ ബ്ലോക് ബസ്റ്ററാണ്. എന്നെ വിശ്വസിക്കൂ. രണ്ടാം പകുതിയില്‍ ഫ്ളാഷ്ബാക്ക് ആണ് കാണിക്കുന്നത്. അത് എനിക്ക് രോമാഞ്ചമുണ്ടാക്കി. അത്ഭുതമാണ്. ശങ്കറിന്റെ ജെന്റില്‍മാന്‍, ഇന്ത്യന്‍ എന്നീ സിനിമകള്‍ പോലെ ഞാന്‍ ആസ്വദിച്ചു.”

”രംഗസ്ഥലം ചിത്രത്തിലെ പ്രകടനത്തിന് രാം ചരണിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ ഈ ചിത്രത്തിലെ ക്ലൈമാക്സിലെ വൈകാരികരംഗങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് വീണ്ടും ആ ചിന്തയുണ്ടായി. അതിമനോഹരമായാണ് രാം ചരണ്‍ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഉറപ്പായും ദേശീയ പുരസ്‌കാരം ലഭിക്കും” എന്നാണ് സുകുമാര്‍ പറയുന്നത്.

അതേസമയം, 400 കോടി ബജറ്റിലാണ് ഗെയിം ചേഞ്ചര്‍ ശങ്കര്‍ ഒരുക്കുന്നത്. ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം പുറത്തെത്തി കഴിഞ്ഞു. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില് വമ്പന്‍ ആക്ഷന്‍ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നും സൂചനകള്‍ ഉണ്ട്. കിയാര അദ്വാനി, എസ്‌ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ജനുവരി 10ന് സംക്രാന്തി റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുക.

Latest Stories

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

പുതിയ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ പരമാധികാരം ദലൈലാമയ്ക്ക്; ചൈനയുടെ പിന്തുണ വേണ്ട, നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

പ്രാണിയല്ല, ഇത് ഡ്രോൺ ! കൊതുകിന്റെ രൂപത്തിൽ ഡ്രോണുകൾ അവതരിപ്പിച്ച് ചൈന

‘ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം, ഗുരുതര തെറ്റാണ് ഉണ്ടാക്കിയിരിക്കുന്നത്'; വി ഡി സതീശന്‍

നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബോളർമാരിൽ ഒരാളാണ് ബുംറയെന്ന് ഞാൻ പറയില്ല, പക്ഷേ...: വിലയിരുത്തലുമായി ഹെൻറിച്ച് ക്ലാസെൻ

കൽക്കിയോ ബ്രഹ്മാസ്ത്രയോ അല്ല, ഇന്ത്യൻ സിനിമയിലെ എറ്റവും മുടക്കുമുതലുളള സിനിമ ഇനി ഈ സൂപ്പർതാര ചിത്രം