അട്ടപ്പാടിയില്‍ താമസിച്ച് തിരക്കഥ ഒരുക്കുന്നതിനിടെ ഹൃദയാഘാതം; നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ സിനിമാലോകം

സംവിധായകന്‍ നരണിപ്പുഴ ഷാനവാസിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. ഇന്നലെ രാത്രി 10.20ന് ആണ് ഷാനവാസ് മരിച്ചത്. പുതിയ സിനിമയുടെ തിരക്കഥ തയാറാക്കാനായി അട്ടപ്പാടിയില്‍ താമസിക്കുന്നതിനിടെയാണ് സംവിധായകന് ഹൃദയാഘാതമുണ്ടായത്. ഒരു സിനിമ പോലെ തന്നെയായിരുന്നു ഇന്നലെ കോയമ്പത്തൂര്‍ കെജി ആശുപത്രിയില്‍ നിന്നും സംവിധായകനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം 20-ന് ആണ് ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതി വളരെ മോശമാവുകയും ഗുരുതരമാവുകയുമായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചാല്‍ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവെച്ചു. ഇതോടെയാണ് ഒന്നര മണിക്കൂര്‍ കൊണ്ട് 180 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള ശ്രമം ആരംഭിച്ചത്.

പാലക്കാട് തങ്കം ആശുപത്രിയില്‍ നിന്നാണ് ഐസിയു സംവിധാനമുള്ള ആംബുലന്‍സ് എത്തിച്ചത്. സേലം-കൊച്ചി ദേശീയപാതയില്‍ വാഹനങ്ങള്‍ നിയന്ത്രിച്ച് ആംബുലന്‍സ് കടന്നു പോകാന്‍ പൊലീസ് വഴിയൊരുക്കി. 6.20-ന് ആണ് കെജി ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെട്ടത്. 21 മിനിറ്റിനുള്ളില്‍ വാളയാറില്‍ എത്തി. 6.50ന് വാളയാര്‍ ടോള്‍ പ്ലാസ. 7.30ന് വടക്കഞ്ചേരി കടന്നു കുതിരാനിലേക്ക്.

പൊലീസിന്റെ ഇടപെടലില്‍ ആംബുലന്‍സ് സുഗമമായി കുതിരാന്‍ കടന്നു. പാലിയേക്കര ടോള്‍ പ്ലാസയില്‍ മറ്റ് വാഹനങ്ങളെ ടോള്‍ ഒഴിവാക്കി കടത്തിവിട്ട് തിരക്കു നിയന്ത്രിച്ചു. യാത്രയ്ക്കിടെ ഒരു തവണ കൂടി ഹൃദയാഘാതമുണ്ടായി. രാത്രി ഒമ്പത് മണിയോടെയാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍തന്നെ മെഡിക്കല്‍ ഐസിയുവിലേക്കു മാറ്റുകയും ചെയ്തു. പക്ഷേ, 10.20ന് മരിച്ചു.

മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ് ഷാനവാസ്. ഭാര്യ ശബ്‌നം, മകന്‍ ആദം. ഇന്ന് ഉച്ചയ്ക്ക് നണിപ്പുഴ ജുമാ മസ്ജിദില്‍ ആണ് ഖബറടക്കം. 2015-ല്‍ ഷാനവാസ് സംവിധാനം ചെയ്ത കരി എന്ന ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. ചിത്രം നിരവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. സൂഫിയും സുജാതയും ആണ് ഷാനവാസിന്റെ രണ്ടാമത്തെ ചിത്രം.

കോവിഡ് പശ്ചാത്തലത്തില്‍ ഒ.ടി.ടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മ്മാണം. മൂന്നാമത്തെ സിനിമയുമായി ബന്ധപ്പെട്ട ജോലികള്‍ അട്ടപ്പാടിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് കോയമ്പത്തൂരുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ