സ്വപ്‌നം കണ്ട പോലെ ഒരു നല്ലപാതി; ആനിക്ക് ജന്മദിനാശംസകളുമായി ഷാജി കൈലാസ്

ഭാര്യ ആനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഷാജി കൈലാസ്. എല്ലാവരും സ്വപ്‌നം കാണുന്നതു പോലെ ഒരു നല്ലപാതിയെ ലഭിക്കണമെന്നില്ല എന്നാല്‍ തനിക്ക് ആ അനുഗ്രഹം കിട്ടിയെന്നാണ് ഷാജി കൈലാസ് പറയുന്നത്.

“”തങ്ങള്‍ സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടായെന്ന് വരില്ല. പക്ഷെ എനിക്ക് കിട്ടി. എന്നെ സന്തോഷിപ്പിക്കുന്നതെന്തെന്നും സങ്കടപ്പെടുത്തുന്നത് എന്തെന്നും അവള്‍ക്കറിയാം. സന്തോഷത്തിലും സങ്കടത്തിലുമൊക്കെ അവള്‍ എന്നോടൊപ്പം ഉണ്ട്. നിന്നോട് എനിക്കുള്ള സ്‌നേഹവും കരുതലും പ്രകടിപ്പിക്കാന്‍ ഈ ഒരു ആശംസ മതിയാകില്ല…എന്റെ പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍”” എന്നാണ് ഷാജി കൈലാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

https://www.facebook.com/ShajiKailasOfficial/posts/2740751856153814

1993-ല്‍ “അമ്മയാണേ സത്യം” എന്ന ബാലചന്ദ്ര മേനോന്‍ ചിത്രത്തിലൂടെയാണ് ആനി സിനിമയിലെത്തിയത്. വിജയ ചിത്രങ്ങളുടെ ഭാഗമായ ആനി സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമാ രംഗത്തു നിന്നും ഇടവേള എടുത്തത്. ആനീസ് കിച്ചണ്‍ അടക്കമുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ സജീവമാണ് താരം.

നേരത്തെ താരത്തിനെതിരെ ട്രോളുകളും വിമര്‍ശനങ്ങളും പ്രചരിച്ചപ്പോഴും ഭാര്യയ്ക്ക് ശക്തമായി പിന്തുണയര്‍പ്പിച്ച് ഷാജി കൈലാസ് രംഗത്തെത്തിയിരുന്നു. വിവാഹ വാര്‍ഷിക ദിനത്തില്‍ “”വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ അവള്‍ തളര്‍ന്നേക്കാം… സങ്കടപ്പെട്ടേക്കാം…പക്ഷേ പതറാതെ തളരാതെ അവള്‍ക്ക് കരുത്തായി ഇന്നും എന്നും ഞാന്‍ കൂടെയുണ്ടാകും…”” എന്ന് ഷാജി കൈലാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Latest Stories

'അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട, വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്'; വി ഡി സതീശൻ

'ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായില്ല, അറസ്റ്റുകൾ ബാക്കി'; ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍