ചിരി ഗ്യാരന്റി: മലയാള സിനിമയുടെ ഗതി മാറ്റിയ സംവിധായകന്‍

മലയാള സിനിമയുടെ ഗതി തന്നെ തിരിച്ച സംവിധായകന്‍… പോഞ്ഞിക്കര, പ്യാരി, മണവാളന്‍, സ്രാങ്ക്, ദശമൂലം ദാമു, അങ്ങനെ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് കോമഡി കഥാപാത്രങ്ങള്‍… ഹാസ്യ സിനിമകളിലൂടെ മലയാള സിനിമയില്‍ പുതുവഴി വെട്ടിയ സംവിധായകനാണ് ഷാഫി. മലയാളികള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന മിക്ക ഡയലോഗുകളും ഷാഫി സിനിമയിലേതാണ്. കരിയറില്‍ ചെയ്ത 18 സിനിമകളിലും നര്‍മ്മത്തിന്റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി.

ഷാഫിയുടെ മിക്ക സിനിമകളിലും സ്ഥിരം സാന്നിധ്യമാണ് സലിം കുമാര്‍. കൂടെയുള്ളവരെയൊക്കെ വെറും കാഴ്ചക്കാരാക്കി മാറ്റി സലിം കുമാര്‍ സ്രാങ്ക് ആയും മണവാളന്‍ ആയും തിരശീലയെ പിടിച്ചു കുലുക്കിയിരുന്നു. ഇടയ്ക്ക് തുടര്‍ പരാജയങ്ങളില്‍ മുങ്ങി താഴുകയായിരുന്ന ജയറാമിന് മേക്കപ്പ്മാന്റെ വേഷവും നല്‍കി വിജയ വഴിയിലേക്ക് തിരികെ കൊണ്ടുവന്നു. വില്ലന്‍ വേഷങ്ങളില്‍ തളക്കപ്പെട്ടു കിടന്ന ബിജു മേനോന് ഊണിലും ഉറക്കത്തിലും ഫുഡും അടിയും എന്നീ രണ്ട് ചിന്തകള്‍ മാത്രമുള്ള ജോസേട്ടായിയുടെ വേഷം നല്‍കി തിരികെ കൊണ്ടുവന്നു. സുരാജിന് ഒരു പക്ഷെ അയാളെക്കാള്‍ പ്രശസ്തനായ ദശമൂലം ദാമുവിനെ നല്‍കി. പ്രതിഭകള്‍ നിറഞ്ഞു നിന്നൊരു ഫ്രെയ്മിലും ഇന്നസെന്റിന് ഒരുപാട് പെര്‍ഫോം ചെയ്യുവാന്‍ പോഞ്ഞിക്കരയെ സൃഷ്ടിച്ചു. കോമഡി വേഷങ്ങള്‍ ചെയ്യാന്‍ പിറകിലാണെന്ന് നിരൂപകര്‍ വിമര്‍ശിച്ച മമ്മൂട്ടിയെ നായകനാക്കി തുടരെ തുടരെ കോമഡി സിനിമകള്‍ ഒരുക്കി. കാലം ചെന്നപ്പോള്‍ അതാത് സിനിമകളിലെ നായകന്മാരേക്കാള്‍ പ്രേക്ഷകര്‍ ആഘോഷിച്ചത് ഷാഫിയുടെ കോമഡി കഥാപാത്രങ്ങളെയാണ്.

1995ല്‍ രാജസേനന്റെ ‘ആദ്യത്തെ കണ്‍മണി’ എന്ന സിനിമയില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയാണ് ഷാഫിയുടെ തുടക്കം. സിദ്ദിഖ് റാഫി മെക്കാര്‍ട്ടിന്‍ സിനിമകളിലെ അസോസിയേറ്റ് ആയും ആദ്യ കാലത്ത് ഷാഫി ജോലി ചെയ്തു. 2001ല്‍ റാഫി മെക്കാര്‍ട്ടിന്‍ രചന നിര്‍വ്വഹിച്ച ‘വണ്‍മാന്‍ ഷോ’ എന്ന സിനിമയിലൂടെയാണ് സംവിധാനത്തിലേക്ക് ഷാഫി കടക്കുന്നത്. ഷാഫി സിനിമകള്‍ക്ക് കൂടുതലും രചന നിര്‍വ്വഹിച്ചിട്ടുള്ളത് ബെന്നി പി നായരമ്പലം ആണ്.

വലിച്ചുവാരി ഒരുപാട് സിനിമകള്‍ ചെയ്യുന്നത് ഷാഫി ഇഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും ഒരു വര്‍ഷം ഒരു ഹിറ്റ് ഷാഫിയുടെ അജണ്ടയാണ്. വണ്‍മാന്‍ ഷോയ്ക്ക് ശേഷം എത്തിയ ‘കല്യാണരാമന്‍’ ബ്ലോക്ക് ബസ്റ്ററായി. പിന്നാലെ എത്തിയ ‘പുലിവാല്‍കല്യാണ’വും ഹിറ്റ്. മമ്മൂട്ടി-ലാല്‍-രാജന്‍ പി ദേവ് കോമ്പോയെ ഒന്നിച്ചപ്പോള്‍ ‘തൊമ്മനും മക്കളും’ സൂപ്പര്‍ ഹിറ്റ്. അന്ന് തമിഴില്‍ കത്തി നിന്ന വിക്രമിനെയും അസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ‘മജ’ എന്ന തമിഴ് സിനിമ ചെയ്‌തെങ്കിലും ആവറേജില്‍ ഒതുങ്ങി. എന്നാല്‍ മലയാളത്തില്‍ ‘മായാവി’, ‘ചോക്ലേറ്റ്’, ‘ലോലിപ്പോപ്പ്’, ‘ചട്ടമ്പിനാട്’ തുടങ്ങി നിരവധി ഹിറ്റുകള്‍ ഒരുങ്ങി കൊണ്ടേയിരുന്നു.

കല്യാണരാമന് ശേഷം ദിലീപിനൊപ്പം ഒന്നിച്ച ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ ഹിറ്റ് ആയി മാറി. ‘മേക്കപ്പ് മാന്‍’, ‘ടു കണ്‍ട്രീസ്’ തുടങ്ങിയ സിനിമകളും സൂപ്പര്‍ ഹിറ്റുകളായി. 2022ല്‍ പുറത്തിറങ്ങിയ ‘ആനന്ദം പരമാനന്ദം’ ആണ് ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഒരു നിമിഷം പോലും ബോറടിക്കാത്ത പടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു ഷാഫിയുടെ വിജയം. അങ്ങനെ ഒരാള്‍ക്ക് മലയാള സിനിമ നിലനില്‍ക്കുന്നിടത്തോളം കാലം മരണമില്ല.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു