അയ്യപ്പനും കോശിയും ഇറങ്ങിയപ്പോള്‍ സച്ചി പറഞ്ഞു ഇനി എനിക്കിഷ്ടമുള്ള സിനിമ ചെയ്യാം, പക്ഷേ..

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച സംവിധാനത്തിന് മലയാളികളുടെ പ്രിയപ്പെട്ട സച്ചി അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണ്. ഇപ്പോഴിതാ അയ്യപ്പനും കോശിയും ഒരു തുടക്കം മാത്രമായിരുന്നുവെന്നും സച്ചിയുടെ സിനിമ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരി സജിത. അയ്യപ്പനും കോശിയും ഇറങ്ങിയപ്പോള്‍ പറഞ്ഞിരുന്നു ” ഇനി എനിക്കിഷ്ടമുള്ള സിനിമകള്‍ ചെയ്യാം”. ഇനി വരാനിരുന്നതായിരുന്നു സച്ചി ആഗ്രഹിച്ച സിനിമകള്‍. ശെരിക്കും സച്ചിയുടെ തുടക്കമായിരുന്നു അയ്യപ്പനും കോശിയും. അവര്‍ പറഞ്ഞു.

പക്ഷെ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒരു ഫിനിഷിങ് പോയിന്റില്‍ എത്തുനനത്തിന് മുന്‍പ് ട്രാക്ക് ഔട്ട് ആക്കുന്നത് പോലെ. സച്ചിയുടെ സഹോദരി സജിത കൂട്ടിച്ചേര്‍ത്തു.

സേതുവിനൊപ്പം തിരക്കഥാകൃത്തായിട്ടാണ് സച്ചി മലയാള സിനിമയിലെത്തിയത്. പിന്നീട് സ്വതന്ത്ര തിരക്കഥാകൃത്തും സംവിധായകനുമായി. ചോക്‌ളേറ്റ്, റോബിന്‍ ഹുഡ്, മേക്ക് അപ്പ് മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ്, റണ്‍ ബേബി റണ്‍, ചേട്ടായീസ് തുടങ്ങിയ നിലവധി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ശേഷമായിരുന്നു സച്ചി സംവിധാനത്തിലേക്ക് എത്തിയത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സച്ചി അയ്യപ്പനും കോശിയിലേക്കും എത്തുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ