കരിന്തണ്ടന് പാട്ടുകള്‍ എഴുതി തരാമെന്നേറ്റ് പോയതാണ്: ജിതേഷേട്ടന്റെ വിയോഗം തീരാനഷ്ടമെന്ന് സംവിധായിക ലീല

നാടന്‍പാട്ട് രചയിതാവ് ജിതേഷ് കക്കിടപ്പുറത്തിന്റെ വിയോഗം തീരാനഷ്ടമെന്ന് മലയാളത്തിലെ ആദ്യ ട്രൈബല്‍ സംവിധായിക ലീല സന്തോഷ്. താന്‍ ഒരുക്കുന്ന ചിത്രം കരിന്തണ്ടന് പാട്ടുകള്‍ എഴുതി തരാമെന്ന് പറഞ്ഞ് പോയതാണ് എന്നും ലീല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

“”കരിന്തണ്ടന് വേണ്ടി പാട്ടുകള്‍ എഴുതി തരാമെന്നേറ്റ് പോയതാണ്. കരിന്തണ്ടന്റെയും ,നമ്മുടെ ഓരോരുത്തരുടെയും തീരാനഷ്ടമാണ് ജിതേ ഷേട്ടന്‍. ജിതേഷേട്ടന് വേദനകളോടെ ആദരാജ്ഞലികള്‍ നേരുന്നു”” എന്നാണ് ലീലയുടെ വാക്കുകള്‍.

കൈതോല, നാടറിയാന്‍, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ തുടങ്ങി 600 ഓളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. കൈതോല, പാലം നല്ല നടപ്പാലം തുടങ്ങിയ ഗാനങ്ങള്‍ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൈതോല എന്ന ഗാനത്തിന്റെ സ്രഷ്ടാവ് ജിതേഷ് ആണെന്ന കാര്യം ആരാധകര്‍ തിരിച്ചറിഞ്ഞത്.

https://www.facebook.com/leelathamburu/posts/987683661681407

ഇന്ന് പുലര്‍ച്ചെയാണ് ജിതേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 53 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനകള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ