'ദ ഫ്യൂച്ചര്‍ വര്‍ക്‌സ്', പൃഥ്വിരാജിന് ഒപ്പമുള്ള സെല്‍ഫിയുമായി സംവിധായകന്‍ ജിസ് ജോയ്; പുതിയ സിനിമ ഒരുങ്ങുന്നു?

പുതിയ സിനിമയ്ക്കായി നടന്‍ പൃഥ്വിരാജും സംവിധായകന്‍ ജിസ് ജോയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിനൊപ്പമുള്ള ജിസ് ജോയുടെ സെല്‍ഫിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. “”ദ ഫ്യൂച്ചര്‍ വര്‍ക്‌സ്”” എന്ന ക്യാപ്ഷനോടെയാണ് താരത്തിനൊപ്പമുള്ള സെല്‍ഫി ചിത്രം ജിസ് ജോയ് പങ്കുവച്ചിരിക്കുന്നത്.

ഇതോടെയാണ് ജിസ് ജോയും പൃഥ്വിരാജും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. പൃഥ്വിരാജ്-ജിസ് ജോയ് കൂട്ടുകെട്ടില്‍ ഒരു സിനിമയുടെ സൂചനയാണ് ഈ ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സംവിധായകനോ നടനോ ഇക്കാര്യത്താല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവില്‍ രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഭ്രമം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പൃഥ്വിരാജ്. മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും ഒന്നിക്കുന്ന ഭ്രമത്തിന്റെ ഷൂട്ടിംഗ് ഫോര്‍ട്ട് കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ആടുജീവിതം, ജനഗണമന, കോള്‍ഡ് കേസ്, കുരുതി എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

അതസമയം, മോഹന്‍കുമാര്‍ ഫാന്‍സ് ആണ് ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. പുതുമുഖം അനാര്‍ക്കലിയാണ് നായിക.

Latest Stories

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക