സിനിമ കഞ്ചാവ് മയമെന്ന് ഫേസ്ബുക് പോസ്റ്റ്; വിവാദമാക്കി തരൂ പ്ലീസ്- സംവിധായകന്റെ കലക്കന്‍ മറുപടി

മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ കലക്ഷന്‍ നേടുമ്പോള്‍ സിനിമ കഞ്ചാവുമയമന്ന് പറഞ്ഞ വിമര്‍ശകന് കലക്കന്‍ മറുപടിയുമായി മറിയം വന്ന് വിളക്കൂതി സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി.

“ഈ സിനിമ മൊത്തത്തില്‍ കഞ്ചാവ് മയം ആണ്. സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നാണ് അറിവ്, ഇത് മൊത്തത്തില്‍ സംവിധായകനും നിര്‍മാതാവും കൂടി പുകച്ചതാവാനേ വഴിയുള്ളൂ” എന്നാണ് വിമര്‍ശകന്റെ കുറിപ്പ്. “കൂട്ടിയിട്ട് കത്തിച്ചതാ, രണ്ട് ചാക്ക് ബാക്കിയുണ്ടെന്നായിരുന്നു സംവിധായകന്റെ മറുപടി.

ജെനിത് കാച്ചപ്പിള്ളിക്ക് പിന്തുണയുമായി അതേദിവസം പുറത്തിറങ്ങിയ ജയസൂര്യ ചിത്രം അന്വേഷണത്തിന്റെ സംവിധായകന്‍ പ്രശോഭും രംഗത്തെത്തി.

“സിനിമ ഇഷ്ടപ്പെടുക എന്നത് ഒരാളുടെ വ്യക്തപരമായ തീരുമാനം ആണ് അതിനെ ബഹുമാനിക്കുന്നു. പക്ഷേ സിനിമാക്കാര്‍ ( നടനും, നടിയും, സംവിധായകനും, നിര്‍മാതാവും എന്നാണ് പറഞ്ഞിട്ടുള്ളത് ) വളഞ്ഞിരുന്നു കഞ്ചാവ് അടിച്ചിട്ടാണ് ഓരോന്ന് ചെയുന്നത് എന്ന് കരുതുന്നത് തന്നെ അസഹനീയമായ ഒരു കാഴ്ച്ചപ്പാട് ആണ്” പ്രശോഭ് കുറിക്കുന്നു.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ