മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവുമായി സംവിധായകന്‍, പിന്നാലെ ജാതി അധിക്ഷേപ കമന്റ്; മറുപടി

മമ്മൂട്ടിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ വന്ന ജാതി അധിക്ഷേപ കമന്റിന് മറുപടിയുമായി സംവിധായകന്‍ അരുണ്‍ രാജ്. ‘ബാക്കി പുറകെ’ എന്ന ക്യാപ്ഷനോടെയാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം അരുണ്‍ രാജ് പങ്കുവച്ചത്. ഈ പോസ്റ്റിന് താഴെയാണ് സംവിധായകനെ അധിക്ഷേപിച്ചു കൊണ്ട് കമന്റ് എത്തിയത്.

”ഇവനാണോ അരുണ്‍ രാജ്. മമ്മൂട്ടിയെ വച്ച് സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നത് ഈ കറുത്തിരിക്കുന്നവന്‍ ആണോ. പുലയന്‍മാര്‍ക്ക് ആര്‍ക്കും മമ്മൂക്ക ഡേറ്റ് കൊടുക്കില്ല. ഇവന്മാര്‍ എന്നും ഞങ്ങളുടെ അടിമകളാണ്. പോയി വല്ല കൂലിപ്പണിയും ചെയ്യാന്‍ പറ പുലയന്റെ മോന്‍” എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് അരുണ്‍ രാജിന്റെ മറുപടി.

അരുണ്‍ രാജിന്റെ കുറിപ്പ്:

പ്രിയ സുഹൃത്തുക്കളെ….. ഏറെ വിഷമത്തോടെ, ഇന്ന് ഞാന്‍ നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ കുടെ നിന്ന ഒരു പോസ്റ്റ് ഇട്ടു. എല്ലാവരും കണ്ട് കാണും. അതിന്റെ താഴെ വന്ന ഒരു കമന്റ് എല്ലാവരും കണ്ടു കാണും എന്ന് കരുതുന്നു, കണ്ടിട്ട് ഇല്ലാത്തവര്‍ക്ക് ഞാന്‍ ഇവിടെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുന്നു. പറയാന്‍ വന്നത് ഞാന്‍ വളരെ അഭിമാനത്തോടു കൂടി പറയുന്നു ഞാന്‍ പുലയന്‍ ആണ് എന്ന്.

ഞാന്‍ എന്റെ ജാതി, മതം, നിറം എവിടെയും മറച്ച് വെച്ച് ഇല്ല, എന്റെ ജാതിയും മതവും എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാന്‍ നാല് സിനിമകള്‍ ചെയ്തത് അതിന്റെ പ്രൊഡ്യൂസേഴ്‌സ് അതിന്റെ, ഡയറക്ടേഴ്‌സ് എല്ലാം കൂടെ നിന്നത്. ഇനിയും ചെയ്യാന്‍ പോകുന്ന മമ്മൂക്ക സിനിമയും അങ്ങനെ തന്നെ ആണ്, മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം, പുള്ളി ജാതി മതം വ്യത്യാസമില്ലാതെ എല്ലാവരെയും ഒരേ രീതിയില്‍ കാണുന്ന ആളാണ്.

അതുകൊണ്ട് എനിക്കും എന്റെ സിനിമക്കും ഒരു പ്രശ്‌നവുമില്ല. പിന്നെ ഇത് എന്തിന്റെ പ്രശ്‌നമാണെന്ന് ഇത് ആരാണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം. കാരണം ഇതിന് മുമ്പേയും ഇങ്ങനെ പല രീതിയില്‍ ആക്ഷേപം കേള്‍ക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ട്. ഇനിയും എങ്ങനെയുണ്ടായാല്‍ ഈ രീതിയില്‍ അല്ല പ്രതികരിക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയത് തകര്‍ക്കരുത് ഒരു അപേക്ഷ ആണ്.. കൂടെ നിന്നവര്‍ക്കെല്ലാം ഒരുപാട് നന്ദി…

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ