സെൻസർ ബോർഡിൽ നിന്നും ജാതി വിവേചനം; യുവ സംവിധായകന്റെ സിനിമ ഏറ്റെടുത്ത് പുതിയ നിർമ്മാണ കമ്പനി

സെൻസർ ബോർഡിൽ നിന്നും ജാതി വിവേചനം നേരിടുന്നുവെന്ന യുവ സംവിധായകൻ അരുൺ രാജിന്റെ തുറന്നുപറച്ചിൽ വലിയ ചർച്ചയായിരുന്നു. തന്റെ സിനിമയായ ‘കുരിശ്’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചതായും. ഇത്തരമൊരു പേര് മാറ്റത്തിന് കാരണം തന്റെ ജാതിയാണെന്നുമാണ് അരുൺ രാജ് പറയുന്നത്. ഇതുമൂലം സിനിമ ആദ്യം ഏറ്റെടുത്ത നിർമ്മാണ കമ്പനി പിന്മാറിയെന്നും ഇപ്പോൾ വിതരണത്തിന് ആളെ കിട്ടുന്നില്ലെന്നും അരുൺ രാജ് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോഴിതാ സിനിമ ഏറ്റെടുക്കാൻ തയ്യാറായി നിർമ്മാണ കമ്പനി മുന്നോട്ട് വന്നിരിക്കുന്നു. കൊച്ചി ആസ്ഥാനമായുള്ള തന്ത്ര മീഡിയാസ് ആണ് സിനിമയുടെ വിതരണം ഏറ്റെടുത്തത്. നവംബർ 24നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മുപ്പതിന് മുകളിൽ സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ഇതിന് മുൻപ് സെൻസർ ബോർഡ് നിർദ്ദേശിച്ച കാര്യങ്ങളടക്കം അഞ്ച് മാറ്റങ്ങൾ സിനിമയിൽ നടത്തിയെങ്കിലും ‘എ’ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.

മതപുരോഹിതരുടെ തിന്മക്കെതിരെ എഡ്വിൻ എന്ന ബാലന്റെ പ്രതികരണമാണ് ‘കുരിശ്’ എന്ന സിനിമയുടെ പ്രമേയം. പേരുമാറ്റത്തിൽ ശാഠ്യം പിടിക്കുന്നത്​ ദലിത്​ സമുദായാംഗമായതിനാലാണ്​ എന്നാണ് അരുൺ രാജ് പറയുന്നത്.

മലയാളത്തിൽ ചാപ്പാകുരിശ്, ഈശോ, വിശുദ്ധൻ, കുരിശുയുദ്ധം, ആമേൻ തുടങ്ങിയ സിനിമകൾ പുറത്തുവന്നിട്ടുണ്ട്​. അവിടെയൊന്നും ഇല്ലാത്ത വിവാദമാണ്​ സെൻസർ ബോർഡ്​ ഉന്നയിക്കുന്നത്​. പേരുമാറ്റത്തെ തുടർന്ന്​ വിതരണക്കാർ പിന്മാറി. ചിത്രത്തിന്‍റെ പ്രമേയവും ഉള്ളടക്കവും നിലനിർത്തി ‘എഡ്വിന്‍റെ നാമം’ എന്ന പേരിൽ സിനിമ തിയറ്ററുകളി​ലെത്തുമെന്നും സംവിധായകൻ അരുൺ രാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ