'ലൂസിഫര്‍ പന്ന പടം.. റോഷാക്കില്‍ മമ്മൂക്കയും കല്‍പ്പന ചേച്ചിയുമുള്ള കോമ്പിനേഷന്‍ കൊള്ളാം..'; ഡീഗ്രേഡിംഗ് വീഡിയോ പങ്കുവെച്ച് അഖില്‍ മാരാര്‍

സിനിമയെ ഡീഗ്രേഡ് ചെയ്യാനായി മനപൂര്‍വ്വം വ്യാജ റിവ്യൂകള്‍ എഴുതുന്നവര്‍ക്കെതിരെ പ്രതികരിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വ്‌ളോഗര്‍ ആയ ചെകുത്താന്‍ ‘ലൂസിഫര്‍’, ‘പുലിമുരുകന്‍’ എന്നീ സിനിമകളെ ഡീഗ്രേഡ് ചെയ്ത് സംസാരിക്കുന്നതും, ‘റോഷാക്ക്’ ചിത്രത്തിന്റെ നെഗറ്റീവ് റിവ്യു എഴുതിയ സോഷ്യല്‍ മീഡിയ പേജുകളുടെ അഡ്മിന്‍ സംസാരിക്കുന്ന വീഡിയോയാണ് അഖില്‍ പങ്കുവച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ശാപം ദാ ഇവന്മാരെ പോലെ ഉള്ളവരാണ് എന്ന കുറിപ്പോടെയാണ് അഖില്‍ മാരാരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ”മലയാള സിനിമയുടെ ശാപം ദാ ഇവന്മാരെ പോലെ ഉള്ളവരാണ്… ലൂസിഫര്‍ കണ്ടിട്ടില്ല പക്ഷേ പടം വെറും കൂറ… റോഷക്ക് കണ്ടിട്ടില്ല പക്ഷേ മമ്മൂക്ക പോര.. അതിലുപരി കല്‍പന ചേച്ചി തകര്‍ത്തിട്ടുണ്ട്… ഒന്നര മിനിറ്റിനു ശേഷം ഉറപ്പായും കേള്‍ക്കുക” എന്നാണ് അഖില്‍ മാരാര്‍ കുറിച്ചിരിക്കുന്നത്.

ചെകുത്താന്റെ വാക്കുകള്‍:

ലൂസിഫര്‍ പന്ന പടമാ. വെറും തറ. വെള്ളയുടുപ്പിട്ട ഒരാള്‍ കറുത്ത ഉടുപ്പിട്ട് കൂളിംഗ് ഗ്ലാസ് വെക്കുമ്പോള്‍ കയ്യടിക്കുന്നത്. ലൂസിഫര്‍ കാണുന്നില്ല. ഇത്രേം കാണിച്ചതില്‍ നിന്ന് തന്നെ മനസിലാവുമല്ലോ. അയാളുടെ ഒരു സസ്‌പെന്‍സും എന്താ സ്റ്റീഫന്‍ നമ്മള് വിചാരിച്ച ആള്‍ അല്ലെന്നോ.. കാണാത്തത് ആണെങ്കിലും അഞ്ചു മിനുറ്റില്‍ ഏറ്റവും പ്രസക്ത ഭാഗങ്ങള്‍ ഇങ്ങ് വരുമല്ലോ..

ഇപ്പോ പുലിമുരുകനിലെ സീന്‍സ്, ഇതിനകത്തെ കുറേ സീന്‍സ്.. അടിച്ചു മാറ്റിയ കുറേ ഡയലോഗ് ഒക്കെ ഇട്ടാല്‍ ഈ പടം എന്തിന് കാണുന്നേ… പിന്നെ നമ്മള്‍ അതിനകത്ത് പോയിരുന്ന് നീണ്ട മൂന്ന് മണിക്കൂര്‍ ഈ മണ്ടത്തരം കേള്‍ക്കണോ? ആ അഞ്ച് മിനുറ്റ് മണ്ടത്തരം കൊണ്ട് തന്നെ സഹിക്കാന്‍ പറ്റുന്നില്ല. ഇവിടെ കുറേ തറപ്പടങ്ങള്‍ ഹിറ്റ് ആയിട്ടുണ്ട്. പൊതുജനം എന്ന് പറയുന്നത് ഈ നാട്ടിലെ 70 ശതമാനം മണ്ടത്തരമാണ്. അവരാണ് ഈ പടങ്ങളൊക്കെ ഹിറ്റ് ആക്കുന്നത്.

റോഷാക്കിനെ കുറിച്ചുള്ള ഓഡിയോ സന്ദേശം:

ഞാന്‍ 17 ഗ്രൂപ്പുകളില്‍ അഡ്മിന്‍ ആണ്. ഞങ്ങളാണ് എന്റെ കിടുവേ, മലയാള സിനിമ വിചിത്ര ലോകം അങ്ങനെയൊക്കെ കൊണ്ടുവന്നത്. ഞങ്ങള്‍ 17 എണ്ണം മാനേജ് ചെയ്യുന്നുണ്ട്. അതിന്റെ എല്ലാം നമ്പര്‍ വേറെയാണ്. സായ് കുമാറിനെ കുറിച്ച് എഴുതാം. സിനിമയില്‍ മമ്മൂക്ക ഉണ്ട്, ഷൈന്‍ ടോം ചാക്കോയുണ്ട്. കല്‍പ്പന ചേച്ചി കൊള്ളാം. മമ്മൂട്ടിയും കല്‍പ്പന ചേച്ചിയും തമ്മിലുള്ള കോമ്പിനേഷനെ കുറിച്ച് നാളെ ഒരു പേജില്‍ എഴുതാം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ