അന്ന് പാര്‍വതിയെ വിവാഹം കഴിക്കാമായിരുന്നു; വെളിപ്പെടുത്തലുമായി ദിനേശ് പണിക്കര്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് പാര്‍വതി. ഒരുകാലത്ത് യുവാക്കളുടെ നായിക സങ്കല്‍പമായിരുന്ന പാര്‍വതിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമാണ്. അക്കാലത്ത് തനിക്കുണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍.

1989 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം “കിരീടം” നിര്‍മ്മിച്ചത് ദിനേശ് പണിക്കരായിരുന്നു. അതില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിക്കാന്‍ സംവിധായകനും സുഹൃത്തുമായ സിബി മലയില്‍ ദിനേശിനോടാവശ്യപ്പെട്ടു. “കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി..” എന്ന ഗാനരംഗത്തില്‍ നായികയായ പാര്‍വതിയെ വിവാഹം കഴിച്ച് കൈ പിടിച്ച് നടന്നു നീങ്ങുന്ന രംഗമായിരുന്നു അത

അന്ന് ഇക്കാര്യം ഭാര്യയോട് പറഞ്ഞു. പാര്‍വതിയുടെ ഭര്‍ത്താവായി അഭിനയിക്കാന്‍ ചാന്‍സ് ലഭിച്ചുവെന്ന് പറഞ്ഞപ്പോള്‍ ഭാര്യ ഷോക്കായിപ്പോയി. അവര്‍ അതില്‍ അഭിനയിക്കാന്‍ അനുവദിച്ചില്ല. അങ്ങനെ ഭാര്യ സമ്മതിക്കാത്തതുകൊണ്ട് ആ രംഗത്ത് അഭിനയിക്കാന്‍ വേറെ താരത്തെ കണ്ടെത്തുകയായിരുന്നുവെന്ന് ദിനേഷ് പറയുന്നു. ഒരു അഭിമുഖത്തിലാണ് ദിനേശിന്റെ വെളിപ്പെടുത്തല്‍. തനിക്കും സിനിമയില്‍ അഭിനയിക്കാന്‍ ഭയമായിരുന്നുവെന്നതാണ് സത്യം. അത് സ്വന്തം സിനിമയിലാണെങ്കില്‍ പോലും. അഭിനയിക്കാന്‍ അറിയില്ലെന്നാണ് അന്ന് സ്വയം കരുതിയിരുന്നത്. അന്നത്തെ അവസരം നഷ്ടപ്പെട്ടതില്‍ ഖേദമില്ലെന്നും കാരണം അതൊരു ചെറിയ വേഷമായിരുന്നെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ