ദിലീപിന്റെ തിരിച്ചു വരവോ? മൂന്ന് ദിവസത്തിനുള്ളില്‍ തിയേറ്ററില്‍ കോടി കിലുക്കം; കളക്ഷന്‍ റിപ്പോര്‍ട്ട്

ജനപ്രിയ നായകന്‍ വെള്ളിത്തിരയില്‍ വീണ്ടും സജീവമായെന്ന് പ്രേക്ഷകര്‍. ‘വോയിസ് ഓഫ് സത്യനാഥന്‍’ സിനിമയുടെ കളകഷന്‍ റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ദിനം 1.80 കോടി രൂപ ബോക്‌സോഫീസില്‍ നിന്നും നേടിയ ചിത്രം മൂന്നാം ദിനം വലി കളക്ഷനാണ് നേടിയത്.

രണ്ടാം ദിവസം 2.05 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. മൂന്നാം ദിനം 2.55 കോടിയാണ് ചിത്രം നേടിയത്. ഇതോടെ മൊത്തം 6.40 കോടി രൂപയാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും വാരിയത്. ദിലീപിന്റെ തിരിച്ചു വരവാണ് ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ജോജു ജോര്‍ജ്, സിദ്ധിഖ് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധ നേടുകയാണ്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സംഗീതം: അങ്കിത് മേനോന്‍.

എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കലാ സംവിധാനം: എം ബാവ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസര്‍: രോഷിത് ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി, ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ