ജനപ്രിയ നായകന്‍ പ്രതീക്ഷ കാത്തോ? 'വോയിസ് ഓഫ് സത്യനാഥന്‍' പ്രേക്ഷക പ്രതികരണം

ദിലീപ്-റാഫി കോമ്പോയില്‍ എത്തിയ ‘വോയിസ് ഓഫ് സത്യനാഥന്‍’ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങള്‍. ജനപ്രിയ നായകന്‍ തിരിച്ചെത്തി എന്നാണ് സിനിമ കണ്ട ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു എന്നാണ് മറ്റ് ചിലരുടെ വാക്കുകള്‍.

”ജനപ്രിയ നായകന്‍ തിരിച്ചെത്തി. ആദ്യ പകുതിയേക്കാള്‍ മികച്ചത് രണ്ടാം പകുതി” എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ”ആദ്യ പകുതി കൊള്ളാം. നന്നായി പോകുന്നു. രസകരമായ നിമിഷങ്ങളുണ്ട്, പ്രത്യേകിച്ച് ദിലീപിന്റെയും സിദ്ദിഖിന്റെയും” എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.

”പടം കൊള്ളാം. ..ഇഷ്ടപ്പെട്ടു… ദിലീപ്. ..ജോജു ജോര്‍ജ് …സിദ്ധിക്ക്… ഇവരുടെ പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ്…. ഇതില്‍ തന്നെ ജോജു ജോര്‍ജ് ഒരു രക്ഷയില്ല… പുള്ളിയുടെ ട്രാക്ക് സിനിമയ്ക്ക് നല്ല അഡ്വാന്റേജ് ആയി വന്നിട്ടുണ്ട്. ഫാമിലിക്ക് ധൈര്യമായി കേറി കാണാവുന്ന എന്റര്‍ടെയ്‌നര്‍ സംഭവം തന്നെയാണ് വോയ്സ് ഓഫ് സത്യനാഥന്‍…”

”2010ന് ശേഷമുള്ള സ്ഥിരം ദിലീപ് കോമഡി എന്റര്‍ടെയ്‌നറുകളുടെ രീതിയില്‍ തന്നെയുള്ള സിനിമയില്‍ വലിയ രീതിക്കുള്ള ലോജിക്കല്‍ സംഭവങ്ങളോ ട്വിസ്റ്റുകളോ ഒന്നുമില്ല എങ്കിലും എന്‍ജോയ് ചെയ്ത് രണ്ടരമണിക്കൂര്‍ ആസ്വദിക്കാനുള്ള ഐറ്റം ഉണ്ട്”എന്നാണ് ചില പൊസിറ്റീവ് അഭിപ്രായങ്ങള്‍.

No description available.

”റാഫിയില്‍ നിന്നുള്ള ഒരു മാന്യമായ സിനിമ, ദിലീപ് നന്നായിരുന്നു, ജോജു വളരെ മികച്ചതായി, സിദ്ദിഖ് കൊള്ളാം, വീണ ഒരു വ്യത്യസ്ത പെര്‍ഫോമന്‍സ്. ഒറ്റത്തവണ മാത്രം കാണാന്‍ പറ്റുന്ന സിനിമ. കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും. ടെക്‌നിക്കല്‍ വശം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു” എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.

”ഇതിനാണോ മഴ എന്ന് പറഞ്ഞ് റിലീസ് മാറ്റിവച്ചത്.. ഇത് മഴയത്ത് ഇറക്കിയാലും, വെയിലത്തു ഇറക്കിയാലും, മഞ്ഞതു ഇറക്കിയാലും കൊല വധം തന്നെ. തീര്‍ത്തും നിരാശ” എന്നാണ് മറ്റൊരു പ്രതികരണം. അതേസമയം, മൂന്ന് വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ എത്തുന്ന ദിലീപ് ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍.

No description available.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ