വാളയാര്‍ പരമശിവമല്ല, ദിലീപ്‌ജോഷി ചിത്രം 'ഓണ്‍ എയര്‍' ജനുവരിയില്‍

“പൊറിഞ്ചു മറിയം ജോസി”ന് ശേഷം ജോഷി സംവിധാനം ചെയ്യാനൊരുങ്ങുന്ന ദിലീപ് ചിത്രത്തിന് “ഓണ്‍ എയര്‍” എന്ന് പേരിട്ടു. മാധ്യപ്രവര്‍ത്തകനായാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ഷൂട്ടിങ് ആരംഭിക്കും. നവാഗതനായ അരുണും നിരഞ്ജനും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രം ജാഫേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിന്‍ ജാഫര്‍ ആണ് നിര്‍മ്മിക്കുന്നത്.

ദിലീപ്-ജോഷി കൂട്ടുകെട്ടിലൊരുങ്ങിയ 2004ല്‍ എത്തിയ “റണ്‍വേ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനും പദ്ധതിയുണ്ട്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജോഷി സംവിധാനം ചെയ്ത “റണ്‍വേ”, “ലയണ്‍” എന്നീ ചിത്രങ്ങളിലാണ് ദിലീപ് അഭിനയിച്ചിട്ടുള്ളത്.

ജോഷി ഒരുക്കിയ “ട്വന്റി 20” എന്ന ചിത്രം നിര്‍മ്മിച്ചത് ദിലീപ് ആണ്. സുഗീത് ഒരുക്കുന്ന “മൈ സാന്റ” എന്ന ചിത്രത്തിന്റെ തിരക്കിലാണ് ദിലീപ് ഇപ്പോള്‍. നാദിര്‍ഷ ഒരുക്കുന്ന “കേശു ഈ വീടിന്റെ നാഥന്‍” എന്ന ചിത്രത്തിലും ദിലീപ് എത്തുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ