പണ്ട് ഞാന്‍ സിക്‌സ് പാക്ക് ആയിരുന്നു: ദിലീപ്

ദിലീപിനെ നായകനാക്കി എസ്.എല്‍. പുരം ജയസൂര്യ ഒരുക്കുന്ന ചിത്രം “ജാക്ക് ഡാനിയേല്‍” റിലീസിനൊരുങ്ങുകയാണ്. ചിത്രത്തില്‍ ജാക്ക് എന്ന മോഷ്ടാവായി ദീലീപ് എത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റോളില്‍ തമിഴകത്തിന്റെ ആക്ഷന്‍ കിംഗ് അര്‍ജുന്‍ സര്‍ജയാണ് എത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിനിടെ താന്‍ പണ്ട് സിക്‌സ് പാക്ക് ആയിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ദിലീപ്. “”ഞാന്‍ പണ്ട് സിക്‌സ് പാക്ക് ആയിരുന്നു. ബ്രൂസ് ലിയെ പോലെയൊക്കെ ആയിരുന്നു. എക്‌സ്‌റേ എടുക്കണമെങ്കില്‍ ഷര്‍ട്ട് അഴിച്ചാല്‍ മതി എന്ന് അന്ന് പറയുമായിരുന്നു”” എന്ന് തമാശരൂപേണ ദിലീപ് പറഞ്ഞു.

മിമിക്രി കാലഘട്ടത്ത് തീരെ മെലിഞ്ഞ രൂപമായിരുന്നു ദിലീപിന്. ഇതിനെ കുറിച്ചാണ് നടന്‍ പറഞ്ഞത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ജാക്ക് ഡാനിയേല്‍ നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് നായിക. അജു വര്‍ഗ്ഗീസ് ദേവന്‍, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവകുമാര്‍ ആണ് വിജയന്‍ ഛായാഗ്രഹണം.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി