‘ദിലീപ് ഇടപെട്ട് സിനിമയുടെ സ്ലാങ്ങ് മാറ്റി, സിനിമ പരാജയപ്പെട്ടു, പിന്നീട് അതേ സ്ലാങ്ങിൽ വന്ന മമ്മൂട്ടി ചിത്രം വമ്പൻ ഹിറ്റായി’; വെളിപ്പെടുത്തലുമായി ലാൽ ജോസ്

മുരളി ഗോപി തിരക്കഥയെഴുതി ലാൽ ജോസ് സംവിധാനം ചെയ്ത് 2004 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് രസികൻ. ദിലീപ്, സംവൃത സുനിൽ, ജഗതി ശ്രീകുമാർ, മുരളി ഗോപി, സിദ്ധാർഥ് ഭരതൻ എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയത്. സിനിമ സാമ്പത്തിക വിജയം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.

ഇപ്പോഴിതാ സിനിമയുടെ തിരക്കഥയിൽ നടന്ന നടൻ ദിലീപിന്റെ ഇടപെടലിനെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. തിരുവനന്തപുരത്ത് നടക്കുന്ന കഥയായത് കൊണ്ട് തന്നെ. രസികൻ സിനിമയുടെ ഡയലോഗുകൾ എഴുതിയിരുന്നത് തിരുവനന്തപുരം സ്ലാങ്ങിലായിരുന്നെന്നും, പിന്നീട് ദിലീപും നിർമ്മാതാവും ചേർന്നാണ് സ്ലാങ്ങ് മാറ്റിയത് എന്നും ലാൽ ജോസ് പറഞ്ഞു.

കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് ഈ സംഭാഷണങ്ങൾ മനസ്സിലാവുമോ എന്നും, സിനിമ തിരുവനന്തപുരത്ത് മാത്രം ഓടിയാൽ മതിയോ എന്നും ചോദിച്ചു, അങ്ങനെയാണ്  പിന്നീട് ന്യൂട്രൽ ഭാഷയിലേക്ക് സംഭാഷണങ്ങൾ മാറ്റിയത് എന്നാണ് ‘സഫാരി ടി.വിയുടെ ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ ലാൽ ജോസ് പറഞ്ഞത്.

“ രസികൻ തിയേറ്ററിൽ പരാജയപ്പെട്ടു.  ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്, ചില സമയത്ത് ചില നിർഭാഗ്യങ്ങൾ നമ്മളെ പിന്തുടരും. പിന്നീട് അതേ സ്ലാങ്ങിൽ വന്ന രാജമാണിക്യം വമ്പൻ വിജയമായി. അൻവർ റഷീദിന്റെ ആദ്യ സിനിമയായിരുന്നു അത്. അതിലെ സംഭാഷണങ്ങൾക്ക് വളരെയധികം സ്വീകാര്യത ലഭിക്കുകയുണ്ടായി.” ലാൽ ജോസ് പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ