രാജമൗലി ചിത്രത്തിലെ വേഷം വിക്രം നിരസിച്ചോ? എങ്കിൽ നടന് നഷ്ടമെന്ന് ആരാധകർ

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയ താരനിര ഭാഗമാകുന്ന എസ് എസ് രാജമൗലി ചിത്രമാണ് ‘എസ്എസ്എംബി 29’. ഈ അടുത്ത് ആർ മാധവും ചിത്രത്തിൽ ഭാഗമാകും എന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. എന്നാൽ ഈ വേഷത്തിലേക്ക് ആദ്യം ചിയാൻ വിക്രമിനെ ആണ് പരിഗണിച്ചിരുന്നത് എന്നും അദ്ദേഹം നിരസിച്ചതിനെ തുടർന്ന് വേഷം മാധവനിലേക്ക് എത്തിയതെന്നുമാണ് പുതിയ റിപ്പോർട്ടുകൾ.

ചിത്രത്തിലെ പ്രധാന വില്ലൻ വേഷമായിരുന്നു വിക്രമിന് രാജമൗലി നൽകിയിരുന്നത്. എന്നാൽ തന്നെ വില്ലനായി ആരാധകർ ഏറ്റെടുക്കില്ല എന്ന കാരണം പറഞ്ഞാണ് നടൻ അവസരം നിഷേധിച്ചതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഈ വേഷത്തിനായി മാധവനെ സമീപിച്ചെന്നും നടൻ സ്വീകരിച്ചെന്നുമാണ് റിപ്പോട്ടുകൾ. അധികം വൈകാതെ തന്നെ ഔദ്യോഗിക സ്ഥിരീകരണം എത്തുമെന്നും റിപ്പോട്ടിൽ പറയുന്നു. നാഷണൽ മാധ്യമമായ കോയി മോയ്‌യും ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം, വൻ താരനിരയുള്ള സിനിമയിൽ ആരൊക്കെ ഈ ഷെഡ്യൂളിന്റെ ഭാഗമാകുമെന്ന സൂചനകൾ ഒന്നും പുറത്തു വന്നിട്ടില്ല. ചിത്രത്തിൻറെ ആദ്യ ഷെഡ്യൂളിൽ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. 2028ലായിരിക്കും ചിത്രം റിലീസിനെത്തുക.

രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത തരത്തിൽ ഉള്ളതാകും ചിത്രത്തിന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. 1000 കോടി ബഡ്ജറ്റിലാണ് ആഫ്രിക്കൻ ജംഗിൾ അഡ്വെഞ്ചർ ഗണത്തിൽ പെടുന്ന ചിത്രം ഒരുങ്ങുന്നത്. എംഎം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം.

Latest Stories

സൂപ്പർമാൻ താരം വാങ്ങിയത് മോഹൻലാലിനേക്കാൾ കുറഞ്ഞ പ്രതിഫലം, കാരണം തിരക്കി ആരാധകർ

ഷാർജയിലെ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്

IND VS ENG: 'അവന്മാരുടെ വിക്കറ്റുകൾ പുഷ്പം പോലെ ഞങ്ങളുടെ പിള്ളേർ വീഴ്ത്തും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് സഹ പരിശീലകൻ

IND VS ENG: ഗിൽ ഇത്രയും ഷോ കാണിക്കേണ്ട ആവശ്യമില്ല, കളിക്കളത്തിൽ വെച്ച് അവനും ആ ഒരു കാര്യം ചെയ്തിട്ടുണ്ട്: ടിം സൗത്തി

IND VS ENG: ഇമ്മാതിരി പ്രകടനത്തിന് വേണ്ടിയാണോ മോനെ കാലം നിനക്ക് രണ്ടാം അവസരം തന്നത്; വീണ്ടും ഫ്ലോപ്പായി കരുൺ നായർ

IND vs ENG: "ഋഷ​​ഭ് പന്ത് ജുറേലുമായി തന്റെ മാച്ച് ഫീ പങ്കിടണം"; ആവശ്യവുമായി മുൻ വിക്കറ്റ് കീപ്പർ

IND vs ENG: "അവൻ കോഹ്‌ലിയുടെ ശൂന്യത പൂർണമായും നികത്തി"; ഇന്ത്യൻ താരത്തെ വാനോളം പ്രശംസിച്ച് വസീം ജാഫർ

'റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; പിണറായി വിജയന്റെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്

IND vs ENG: “മുൻ ക്യാപ്റ്റനെപ്പോലെ വിരൽ ചൂണ്ടുന്നതും ഏറ്റുമുട്ടുന്നതും നിങ്ങൾക്ക് നല്ലതിനല്ല”: ഗില്ലിന്റെ ആക്രമണാത്മക സമീപനത്തെ പരിഹസിച്ച് ജോനാഥൻ ട്രോട്ട്

ആ സീൻ ഉള്ളതുകൊണ്ടാണ് 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചത്: ലാൽ ജോസ്