'ഡിഡ് യു സ്ലീപ് വിത്ത് ഹേര്‍?', കാളിദാസിനോട് കലഹിച്ച് പ്രയാഗ; ഷോര്‍ട്ട് ഫിലിം വൈറല്‍

കാളിദാസ് ജയറാമും പ്രയാഗ മാര്‍ട്ടിനും വേഷമിട്ട “ഡിഡ് യു സ്ലീപ് വിത്ത് ഹെര്‍?” ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറില്‍ എത്തിയ ഈ ഷോര്‍ട്ട് ഫിലിം പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. “മൈ റോഡ് റീല്‍ 2020” എന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിനായി ഒരുക്കിയതാണ് ഈ ഷോര്‍ട്ട് ഫിലിം.

ആമേന്‍, ഡബിള്‍ ബാരല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, നയന്‍, ഹാപ്പി സര്‍ദാര്‍, സില്ലു കരുപട്ടി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ അഭിനന്ദ് രാമാനുജം ആണ് ഡിഡ് യു സ്ലീപ് വിത്ത് ഹേര്‍ സംവിധാനം ചെയ്തിരിക്കുന്നത്.

ദേശീയ പാതയിലൂടെ ചീറിപായുന്ന ചുവപ്പ് ജീപ്പ് കോമ്പസില്‍ ഇരിക്കുന്ന പ്രയാഗ പിന്നാലെ പജേറോയില്‍ വരുന്ന കാളിദാസിനോട് “”ഡിഡ് യു സ്ലീപ് വിത്ത് ഹേര്‍?”” എന്ന് ചോദിച്ച് കലഹിക്കുന്നതായാണ് ചിത്രം ആരംഭിക്കുന്നത്. പ്രവീണ്‍ ചന്ദര്‍ ആണ് കഥ ഒരുക്കിയിരിക്കുന്നത്. ടേപ്പ് മെഷീന്‍ സംഗീതം, ആകാശ് ആന്റണി സഹനിര്‍മ്മാണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നു.

ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍ വീഡിയോയും യൂട്യൂബില്‍ പങ്കുവെച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗത്തുനിന്നായി നിരവധിപേരാണ് ഈ ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കുന്നത്. പത്തു ലക്ഷം ഡോളറാണ് വിജയികളാകുന്നവര്‍ക്കുള്ള സമ്മാനത്തുക.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്