'ടൈറ്റാനിക്കി'ലെ ജാക്കിന്റെ വസ്ത്രങ്ങൾ ഇനി നിങ്ങൾക്കും സ്വന്തമാക്കാം; വില കേട്ട് ഞെട്ടി ആരാധകലോകം

ടൈറ്റാനിക് ദുരന്തത്തെ ആസ്പദമാക്കി ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത വിഖ്യാത ചിത്രമാണ് ‘ടൈറ്റാനിക്’. ചിത്രത്തിലൂടെ ജാക്കിന്റെയും റോസിന്റെയും പ്രണയകഥയും ടൈറ്റാനികിന് സംഭവിച്ച ദുരന്തവും ലോകമറിഞ്ഞു. ഇന്നും സിനിമ പ്രേമികളുടെ ഇഷ്ടചിത്രങ്ങളുടെ കൂട്ടത്തിൽ ടൈറ്റാനിക് ഉണ്ട്.

ചിത്രത്തിലൂടെ ജാക്കിനെയും റോസിനെയും അവതരിപ്പിച്ച ലിയൊണാർഡോ ഡി കാപ്രിയോയും കേറ്റ് വിൻസ്ലെറ്റും സിനിമ പ്രേമികളുടെ ഇഷ്ടതാരങ്ങളായി മാറിയിരുന്നു. പിന്നീടും ഒരുപാട് സിനിമകളിൽ ഈ ഇഷ്ടജോടി ഒരുമിച്ചെങ്കിലും ടൈറ്റാനിക് തന്നെയാണ് ഇന്നും മുന്നിൽ നിൽക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ ഡി കാപ്രിയോ ധരിച്ച വസ്ത്രം ലേലത്തിന് വെച്ചിരിക്കുകയാണ്. സിനിമ, ടെലിവിഷൻ രംഗത്തെ പ്രശസ്തമായ വസ്തുക്കൾ ലേലം ചെയ്യുന്ന പരിപാടിയുടെ ഭാഗമായാണ് ഇപ്പോൾ ജാക്കിന്റെ വസ്ത്രം ലേലത്തിന് വെച്ചിരിക്കുന്നത്. ജാക്കിന്റെ വസ്ത്രം കൂടാതെ രണ്ടായിരത്തോളം വസ്തുക്കളാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. ഡികാപ്രിയോ ധരിച്ച പാന്റ്സും കോളർ ഇല്ലാത്ത വെള്ള ഷർട്ടും ചാർക്കോൾ വെസ്റ്റുമാണ് ലേലം ചെയ്യാനൊരുങ്ങുന്നത്. 2 കോടിയോളം രൂപയാണ് വസ്ത്രത്തിന് വില പ്രതീക്ഷിക്കുന്നത്. നവംബർ 9 മുതൽ 12 വരെ ലണ്ടനിൽ വെച്ചാണ് ലേലം നടക്കുന്നത്.

വിഖ്യാത സംവിധായകൻ സ്റ്റാൻലി കുബ്രികിന്റെ കൈപ്പടയിലെഴുതിയ ‘ഷൈനിങ്’ സിനിമയുടെ തിരക്കഥ, ‘ഗോഡ്ഫാദർ’ സിനിമയിൽ മർലൻ ബ്രാൻഡോ ധരിച്ച കോട്ട്, ‘പൈറേറ്റ്സ് ഓഫ് കരീബിയൻ’ സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ ജോണി ഡെപ്പ് ധരിച്ച വസ്ത്രങ്ങൾ എന്നിവയും ലേലത്തിന്റെ ഭാഗമായി വിൽപ്പനയ്ക്കുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ