വിമര്‍ശനവും ബോഡി ഷെയ്മിംഗും, ഒടുവില്‍ വമ്പന്‍ മേക്കോവര്‍; വൈറലായി ധ്യാന്‍ ശ്രീനിവാസന്റെ മേക്കോവര്‍!

ധ്യാന്‍ ശ്രീനിവാസന്റെ പുത്തന്‍ ലുക്ക് വൈറല്‍. തടി കുറച്ച് ഒരു പരസ്യത്തില്‍ എത്തിയ താരത്തിന്റെ മേക്കോവര്‍ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരുമാസം കൊണ്ട് ഇത്രയധികം വണ്ണു കുറച്ച ധ്യാനിന്റെ കണ്ട് ആരാധകരും അദ്ഭുതപ്പെട്ടു. ഏത് സിനിമയ്ക്ക് വേണ്ടിയാണ് ധ്യാന്‍ തടി കുറച്ചത് എന്നാണ് ആരാധകരുടെ ചോദ്യം.

തടി കുറയ്ക്കാനും വ്യായാമം ചെയ്യാനും പൊതുവെ തനിക്ക് മടിയാണെന്ന് പല അഭിമുഖങ്ങളിലും ധ്യാന്‍ പറഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ധ്യാന്‍ തടി കുറച്ചത് എന്ന പ്രചാരണങ്ങളും ഇപ്പോള്‍ എത്തുന്നുണ്ട്.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തില്‍ ധ്യാന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

അതേസമയം, സ്വന്തം ചേട്ടന് വേണ്ടി തടി കുറയ്ക്കുക മാത്രമല്ല എന്ത് വേണമെങ്കിലും ചെയ്യുമെന്ന നിലപാടിലാണ് ധ്യാന്‍ എന്ന കമന്റുകളാണ് വീഡിയോക്ക് താഴെ എത്തുന്നത്. അതോ ‘അടി കപ്യാരേ കൂട്ടമണി 2’ എന്ന ചിത്രത്തിന്റെ ലുക്ക് ആണോ ഇത് എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

മൂന്ന് സിനിമകളാണ് ഈ വര്‍ഷം ധ്യാന്‍ ശ്രീനിവാസന്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലെത്തിയത്. നദികളില്‍ സുന്ദരി യമുനയാണ് അവസാനം റിലീസ് ചെയ്ത ചിത്രം. ഈ സിനിമയിലും ശരീരഭാരത്തിന്റെ പേരില്‍ ധ്യാന്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ