വിഷു ദിനത്തിലും പണിയെടുക്കാനെത്തി; പാപ്പരാസികള്‍ക്ക് 15,000 രൂപ കൈനീട്ടം നല്‍കി ധ്യാന്‍ ശ്രീനിവാസന്‍

തന്റെ പുതിയ സിനിമയുടെ പൂജാ ചടങ്ങിന് എത്തിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വിഷു കൈനീട്ടം നല്‍കി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. പൂജാ ചടങ്ങ് പകര്‍ത്താന്‍ എത്തിയ യൂട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ക്കാണ് 15,000 രൂപ ഗൂഗിള്‍ പേയിലൂടെ അയച്ച് നല്‍കിയിരിക്കുന്നത്. ഒരാള്‍ക്ക് 500 രൂപ എന്ന നിലയിലാണ് 15,000 രൂപ നടന്‍ അയച്ചു നല്‍കിയത്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. വിഷുവായിട്ടും സിനിമയുടെ പൂജ കവര്‍ ചെയ്യാനെത്തിയതിന് നന്ദിയുണ്ടെന്നും ധ്യാന്‍ വീഡിയോയില്‍ പറയുന്നുണ്ട്. ധ്യാന്‍ തന്നെ രചന നിര്‍വഹിക്കുന്ന പുതിയ സിനിമയുടെ പൂജ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്.

അതേസമയം ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ എന്ന സിനിമയാണ് ധ്യാനിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ വീക്കെന്‍ഡ് സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ ചിത്രമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണന്‍-രാഹുല്‍ ജി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.

ലോക്കല്‍ ഡിറ്റക്ടീവ് ആയാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ വേഷമിടുന്നത്. സിജു വിത്സണ്‍, കോട്ടയം നസീര്‍, സീമ ജി നായര്‍, റോണി ഡേവിഡ്, അമീന്‍, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവന്‍ നവാസ്, നിര്‍മ്മല്‍ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?