ഞാനാണ് ആ ഡെവിള്‍..; വെടിക്കെട്ട് ദൃശ്യങ്ങളുമായി 'ക്യാപ്റ്റന്‍ മില്ലര്‍, ട്രെന്‍ഡിംഗ് ആയി ട്രെയ്‌ലര്‍

വെടിക്കെട്ട് ആക്ഷന്‍ രംഗങ്ങളുമായി ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലര്‍’ ട്രെയ്‌ലര്‍. പ്രേക്ഷകര്‍ക്ക് മികച്ച തിയേറ്റര്‍ അനുഭവമായിരിക്കും ചിത്രം നല്‍കുകയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വിപ്ലവ നായകനായാണ് ക്യാപ്റ്റന്‍ മില്ലറില്‍ ധനുഷ് എത്തുന്നത്. ധനുഷിന്റെ കരിയറിലെ 47-ാമത് ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍.

ക്യാപ്റ്റന്‍ മില്ലര്‍ എന്ന പട്ടാളക്കാരനായി ഒരു ലുക്കിലും പിന്നീട് മുടി നീട്ടി വളര്‍ത്തിയ രണ്ട് ലുക്കുകളിലുമാണ് ധനുഷ് എത്തുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഒരു പ്രധാനവേഷത്തിലുണ്ട്. ജി.വി പ്രകാശ് കുമാര്‍ ആണ് ചിത്ത്രിന് സംഗീത ഒരുക്കുന്നത്.

ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍, ജയപ്രകാശ്, സുന്ദിപ് കിഷന്‍, വിനോദ് കിഷന്‍, ജോണ്‍ കൊക്കെന്‍, കാളി വെങ്കട്ട്, അദിതി ബാലന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൗണ്ട് മിക്‌സിങ് രാജാ കൃഷ്ണനും നിര്‍വഹിക്കുന്നു. ഡിഓപി സിദ്ധാര്‍ത്ഥ നൂനി, എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍. മദന്‍ കര്‍ക്കിയാണ് സംഭാഷണം. സത്യജ്യോതി ബാനറില്‍ ടി ജി നാഗരാജന്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനുമാണ്. ചിത്രം ഈ മാസം 12-ന് തിയേറ്ററുകളിലെത്തും.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്