നൂറടിച്ച് ധനുഷ്; തിരുചിത്രമ്പലം സൂപ്പര്‍ഹിറ്റ്

ബോക്സ് ഓഫീസില്‍ ഹിറ്റായി ധനുഷിന്റെ ‘തിരുചിത്രമ്പലം’. ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. റിലീസിനെത്തി പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ നേട്ടം. കമല്‍ ഹാസന്റെ ‘വിക്രമി’നും വിജയ് ചിത്രം ‘ബീസ്റ്റി’നും ശേഷം അന്താരാഷ്ട്ര ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടുന്ന തമിഴ് സിനിമയായിരിക്കുകയാണ് ചിത്രം.

തമിഴ് നാട്ടില്‍ നിന്നും മാത്രം ആദ്യദിനത്തില്‍ ചിത്രം 9.52 കോടി നേടിയപ്പോള്‍ രണ്ടാം ദിനം 8.79 കോടിയായിരുന്നു സിനിമയുടെ നേട്ടം. മൂന്ന് നാല് ദിനങ്ങളില്‍ സിനിമ യഥാക്രമം 10.24 കോടിയും 11.03 കോടിയും സ്വന്തമാക്കി. ഏഴാം ദിനത്തില്‍ മാത്രം 3.70 കോടിയാണ് സിനിമയുടെ കളക്ഷന്‍. ആദ്യ ആഴ്ച തന്നെ 51 കോടിക്ക് മുകളിലായിരുന്നു കളക്ഷന്‍. പത്ത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ ചിത്രം 70 കോടിയാണ് തിരുചിത്രമ്പലം സ്വന്തമാക്കിയത്.

ആഗസ്റ്റ് 18നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ധനുഷ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം മിത്രന്‍ ജവഹര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘യാരടി നീ മോഹനി’ എന്ന ചിത്രത്തിന് ശേഷം ധനുഷും മിത്രന്‍ ജവഹറും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍, നിത്യ മേനോന്‍, പ്രകാശ് രാജ് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സണ്‍ പിക്സേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. റെഡ് ജെയ്ന്റ് മൂവീസ് വിതരണം ചെയ്യുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഓം പ്രകാശാണ് ഛായാഗ്രാകന്‍. ചിത്രസംയോജനം പ്രസന്ന ജെ കെ.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്