നിര്‍ണ്ണായക തീരുമാനവുമായി ധനുഷും ഐശ്വര്യയും; വേര്‍പിരിയല്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷത്തിന് ശേഷം കോടതിയെ സമീപിച്ച് താരങ്ങള്‍!

ചെന്നൈ കുടുംബക്കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയ ഐശ്വര്യ രജനികാന്തും ധനുഷും. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം – സെക്ഷന്‍ 13 ബി പ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 2022ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ച താരങ്ങള്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് തങ്ങളുടെ വിവാഹമോചന ഹര്‍ജി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

2022 ജനുവരിയില്‍ ആയിരുന്നു ധനുഷും ഐശ്വര്യയും എക്‌സ് പോസ്റ്റുകളിലൂടെ വിവാഹമോചനത്തെ കുറിച്ച് അറിയിച്ചത്. ഇത് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.

പ്രഖ്യാപനത്തിന് ശേഷം അവരുടെ മക്കളായ യാത്രയുടെയും ലിംഗയുടെയും സ്‌കൂള്‍ പരിപാടികളിലും ഇരുവരെയും കണ്ടിരുന്നു. അതുകൊണ്ട് തന്നെ പിരിഞ്ഞതിന് ശേഷം ധനുഷും ഐശ്വര്യ രജനികാന്തും വീണ്ടുമൊന്നിക്കുന്നു എന്ന തരത്തില്‍ ഒരുപാട് വാര്‍ത്തകള്‍ ഈയടുത്ത് പ്രചരിച്ചിരുന്നു.

രജനികാന്ത് ആണ് രണ്ടുപേരെയും ഒന്നിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നത് എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒന്നിച്ച് ജീവിക്കുന്നില്ലെങ്കിലും പരസ്പര ബഹുമാനത്തോടെയാണ് ധനുഷും ഐശ്വര്യയും മുന്നോട്ട് പോയി കൊണ്ടിരുന്നത്.

വേര്‍പിരിയലിന് ശേഷം ഐശ്വര്യ സിനിമയില്‍ സജീവമായിരുന്നു. ലാല്‍ സലാം എന്ന ചിത്രം ഒരുക്കിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ സിനിമയ്ക്കായി ചിത്രീകരിച്ച ഭാഗങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ തട്ടിക്കൂട്ടി റിലീസ് ചെയ്യുകയായിരുന്നു എന്നായിരുന്നു ഇതിന് വിശദീകരണമായി ഐശ്വര്യ പറഞ്ഞത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്