കാശും ഗ്ലാമറും ഉള്ളതുകൊണ്ട് ധമാക്കയിലെ പാട്ടിനു ടിക് ടോക് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ യുവാവിന് ഒമര്‍ ലുലു നല്‍കിയ മറുപടി

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലെ “കണ്ടിട്ടും കാണാത്ത…” എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ലക്ഷക്കണക്കിന് യൂട്യൂബ് കാഴ്ചക്കാരും മുപ്പതിനായിരത്തിലേറെ ടിക് ടോക് അനുകരണങ്ങളും ഈ ഗാനത്തിനു ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഈ ഗാനത്തിലെ “കാണാനഴകില്ലേലും മൊഞ്ചുള്ള ഹാര്‍ട്ടല്ലേടീ, പോക്കറ്റില്‍ ക്യാഷില്ലേലും നിന്നെ പൊന്നായി നോക്കുമെടീ..” എന്ന വരികളാണ് ഏറ്റവും സ്വീകാര്യത നേടിയത്. ഇപ്പോഴിതാ ഈ ഗാനത്തെ പരിഹസിച്ച സോഷ്യല്‍ മീഡിയാ താരം അശ്വന്ത് കോക്കിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.

തന്നെ കാണാന്‍ അഴകുണ്ടെന്നും പോക്കറ്റില്‍ ക്യാഷുണ്ടെന്നും അതിനാല്‍ ഈ ഗാനം ടിക് ടോക് ചെയ്യാന്‍ വയ്യെന്നുമായിരുന്നു അശ്വന്ത് കോക്കിന്റെ പരിഹാസം. ഒമര്‍ലുലു തന്റെ ഫെയ്‌സ്ബുക്കിലൂടെ അശ്വന്ത് കോക്കിനുള്ള മറുപടി പരസ്യമായി അറിയിച്ചു. തന്റെ അടുത്ത സിനിമയില്‍ കാണാന്‍ അഴകും പണവും ആവോളമുള്ള അശ്വന്ത് കോക്കിന് ആലപിക്കത്തക്കവിധമുള്ള ഒരു ഗാനം ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കുമെന്ന് ഒമര്‍ ലുലു കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

ധമാക്കയിലെ ടിക്ടോക്ക് ഹിറ്റായ “”കാണാനഴകില്ലേലും നല്ല മൊഞ്ചുള്ള ഹാര്‍ട്ടല്ലേടീ പോക്കറ്റില്‍ കാശില്ലേലും നിന്നെ പൊന്നായി നോക്കുമെടീ”” എന്ന ഗാനം തന്നെ പോലെ കാണാന്‍ ലുക്കും ഇഷ്ടം പോലെ ക്യാഷും ഉള്ളവര്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ലാ എന്ന് Aswanth Kok പരാതിപ്പെട്ടതിനാല്‍ അടുത്ത സിനിമയില്‍ കോക്കിനെ പോലെ ലുക്കും ക്യാഷും ഉള്ളവര്‍ക്കും കൂടി ടിക് ടോക്ക് ചെയ്യാന്‍ പറ്റുന്ന ഒരു ഗാനം ഉള്‍പ്പെത്തും.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഡിസംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ