ചിലര്‍ അതിനെ മറ്റൊരു തരത്തില്‍ കാണുന്നത് അനാവശ്യമാണ്; പുഷ്പ ഗാനത്തെ കുറിച്ച് ദേവിശ്രീ പ്രസാദ്

അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുതിയ ചിത്രം ‘പുഷ്പ’യിലെ സാമന്തയുടെ ‘ഓ അണ്ടവാ’ എന്ന ഐറ്റം സോങ് ആയിരുന്നു ഒരു ആകര്‍ഷണം. ഈ ഗാനം ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഇതെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകായണ് സംഗീത സംവിധായകന്‍ ദേവിശ്രീ പ്രസാദ്.

തന്നെ സംബന്ധിച്ചിടത്തോളം പ്രണയ ഗാനം എന്നോ ഐറ്റം സോങ് എന്നില്ല. സംവിധായകന്‍ എന്ത് ആവശ്യപ്പെടുന്നോ, അതിന്റെ ഏറ്റവും മികച്ചത് നല്‍കുക എന്നതാണ് തനറെ കടമ എന്ന് ദേവിശ്രീ പ്രസാദ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രസ് മീറ്റിനിടയില്‍ ഒരാള്‍ എന്തിന് ഐറ്റം സോങ്സില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് ചോദിച്ചു. എന്നെ സംബന്ധിച്ചിടത്തോളം അത് ഗാനം മാത്രമാണ്. സംവിധായകന്‍ എന്ത് ആവശ്യപ്പെടുന്നോ, സിനിമ എന്ത് ആവശ്യപ്പെടുന്നോ അത് നല്‍കുക. അത് ലവ് സോങ് ആണെങ്കില്‍ ലവ് സോങ്. ഐറ്റം സോങ് എങ്കില്‍ ഐറ്റം സോങ്. എനിക്ക് കഴിയുന്നതില്‍ ഏറ്റവും മികച്ചത് നല്‍കുക എന്നേയുള്ളു.

എന്നാല്‍ ചിലര്‍ അതിനെ മറ്റൊരു തരത്തില്‍ കാണുന്നത് അനാവശ്യമാണ്’, ദേവിശ്രീ പ്രസാദ് പറഞ്ഞു.അതേസമയം ഈ മാസം ഏഴാം തീയതി മുതല്‍ പുഷ്പ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ