ആദ്യമായി വീട് വെച്ചത് ആ താരം നല്‍കിയ പണം കൊണ്ട്, ജീവിതത്തില്‍ ഒരിക്കലും അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല: ദേവന്‍

ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഒട്ടു മിക്ക സൂപ്പര്‍ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടനാണ്  ദേവന്‍. വില്ലനായും സ്വഭാവ നടന്‍ ആയും തിളങ്ങിയ അദ്ദേഹം ഇപ്പോഴിതാ മരിച്ചു പോയ ക്യാപ്റ്റന്‍ രാജു എന്ന നടനുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറയുകയാണ്.

“”ഞാന്‍ സിനിമയില്‍ എന്റെ കരിയര്‍ തുടങ്ങുന്ന സമയത്തു ഒരിക്കല്‍ രാജു ചേട്ടന്‍ വിളിച്ചു പറഞ്ഞു, “ഡാ ഒരു സ്ഥലമുണ്ട് വീട് വെയ്ക്കാന്‍ നോക്കുന്നോ” എന്ന്. “ആഗ്രഹം മാത്രമായുണ്ടായിട്ടു കാര്യമില്ലല്ലോ, കയ്യില്‍ പൈസ കൂടി വേണ്ടേ” എന്നായിരുന്നു എന്റെ മറുപടി?. “അതൊക്കെ ശരിയാകുമെടാ” എന്ന് പറഞ്ഞു ഞാന്‍ താമസിക്കുന്നിടത്ത് വന്നു എന്നെ കാറില്‍ പിടിച്ചു കയറ്റി. അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് രാജു ചേട്ടന്‍ പറഞ്ഞ സ്ഥലം കാണാന്‍ പോയി. രാജു ചേട്ടന്റെ കയ്യില്‍ നിന്ന് പതിനായിരം രൂപ അഡ്വാന്‍സ് കൊടുത്ത് അത് കരാറാക്കി. ആ സ്ഥലത്താണ് ഞാന്‍ ആദ്യമായി ഒരു വീട് വെയ്ക്കുന്നത്. ജീവിതത്തില്‍ എനിക്ക് ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്ത വ്യക്തിയാണ് അദ്ദേഹം””.

ഒരു നല്ല നടന്‍ മാത്രമായിരുന്നില്ല വലിയ മനസ്സുള്ള ഒരു മനുഷ്യന്‍ കൂടിയായിരുന്നു ക്യാപ്റ്റന്‍ രാജു എന്നും ദേവന്‍ പറയുന്നു.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം