തിയേറ്ററിന് മുന്നില്‍ തിരക്ക്, അന്ന് കൂവലുകള്‍ കേട്ട ഗാനത്തിന് ഇന്ന് നിറഞ്ഞ കൈയടി; 'ദേവദൂതന്‍' ഏറ്റെടുത്ത് പ്രേക്ഷകര്‍

24 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ക്ലാസിക് റൊമാന്റിക് ചിത്രം ‘ദേവദൂതന്’ തിയേറ്ററില്‍ വമ്പന്‍ സ്വീകരണം. മലയാളത്തിലെ ഒരു റീ റിലീസിന് ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച വരവേല്‍പ്പ് തന്നെയാണ് ദേവദൂതന് ആദ്യ ദിവസം ലഭിക്കുന്നത്. അടുത്ത ദിവസങ്ങളിലെ ഷോകളും അതിവേഗം ബുക്കാകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഒരിക്കല്‍ തിയേറ്റര്‍ തഴഞ്ഞ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം വിസ്മയം സൃഷ്ടിക്കുന്നത് നിര്‍മ്മാതാക്കളായ കോക്കേഴ് ഫിലിംസിനും സന്തോഷം നല്‍കുന്നതാണ്. രഘനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 2000ല്‍ പുറത്തിറങ്ങിയപ്പോള്‍ തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു.

അന്ന് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് അടക്കം കൂവലുകള്‍ കേട്ടിരുന്നതായി രഘുനാഥ് പലേരി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സംഗീതസംവിധായകനും ഗായകനുമായ വിശാല്‍ കൃഷ്ണമൂര്‍ത്തി ആയാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.

വിശാല്‍ തന്റെ പ്രാരംഭ പോരാട്ടങ്ങളെ കുറിച്ചും പാട്ടുകള്‍ രചിക്കാന്‍ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ. ജയപ്രദ അവതരിപ്പിച്ച ആഞ്ജലീന ഇഗ്ലേഷ്യസാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.

വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് സി തുണ്ടില്‍ ഛായാഗ്രാഹകനായ ചിത്രത്തിന്റെ എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍ ആണ്. കെ ജെ യേശുദാസ്, എം. ജയചന്ദ്രന്‍, എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകര്‍.

ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉള്‍പ്പടെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേര്‍ത്ത ത്രില്ലറായ ദേവദൂതന്‍ വീണ്ടും തിയേറ്ററുകളില്‍ ആസ്വദിക്കുകയാണ് പ്രേക്ഷകര്‍ക്ക്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”