കൃത്യമായി എണ്ണിപ്പറഞ്ഞ് പ്രതിഫലം ചോദിച്ച് വാങ്ങിച്ചി‌ട്ടാണ് ഷൂട്ടിന് വന്നത്; ഉണ്ടായ നഷ്ടത്തിന് ഒരു വിഹിതം തരാൻ അവർ തയാറാകണം : ദീപു കരുണാകരൻ

നടി അനശ്വര രാജനെതിരെ ആരോപണങ്ങളുമായി ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ’ സിനിമയുടെ സംവിധായകൻ ദീപു കരുണാകരൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സിനിമയെ പ്രമോട്ട് ചെയ്യാനായി ഒരു പോസ്റ്റ് പോലും അനശ്വര സോഷ്യൽ മീഡിയയിൽ പങ്കുവച്ചില്ല എന്നാണ് സംവിധായകൻ മനോരമ ഓൺലൈനോട് പ്രതികരിച്ചത്. അനശ്വര നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് സംവിധായകൻ ഇപ്പോൾ പറയുന്നത്.

അനശ്വരയുടെ നിസഹകരണം തന്റെ സിനിമയു‌ടെ റീച്ചിനെ ബാധിച്ചെന്നും ഉണ്ടായ നഷ്ടത്തിന് വാങ്ങിയ പ്രതിഫലത്തിൽ ഒരു വിഹിതം തരാൻ അവർ തയ്യാറാകണം എന്നുമാണ് സംവിധായകൻ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോ‌ടാണ് പ്രതികരിച്ചത്.

അസോസിയേഷൻ വഴി മൂവ് ചെയ്യണം. നഷ്ടപരിഹാരം തരണം. വാങ്ങിയ പ്രതിഫലത്തിൽ ഒരു വിഹിതം തരാൻ അവർ തയ്യാറാകണം. പ്രത്യേകിച്ച് കാരണമില്ലാതെ പ്രൊമോഷന് വരില്ലെന്ന് പറയുമ്പോൾ എന്ത് വിശ്വാസത്തിലാണ് നമ്മൾ മുന്നോട്ട് പോകുന്നത്. പെെസ കൊടുക്കാത്തത് കൊണ്ട് ചെയ്തില്ല എങ്കിൽ കുഴപ്പമില്ല. കൃത്യമായി എണ്ണിപ്പറഞ്ഞ് ചോദിച്ച് വാങ്ങിച്ചി‌ട്ടാണ് പലപ്പോഴും ഷൂട്ടിന് വന്നത്. എന്റെ കയ്യിൽ മെസേജുകൾ ഉണ്ട്’ എന്നും ദീപു കരുണാകരൻ പറയുന്നു.

ഈ സിനിമയിലെ പ്രധാന കഥാപാത്രം നായികയായ അനശ്വരയാണ്. അവർ മാത്രമാണ് ഈ സിനിമയിൽ ഏറ്റവും കൂടുതലുള്ളത്. അപ്പോൾ അവരില്ലാതെ പ്രൊമോഷൻ ചെയ്തിട്ട് എന്ത് കാര്യമാണെന്നും സംവിധായകൻ ചോദിക്കുന്നു.

Latest Stories

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല