നാണമില്ലേ എന്ന് വിമര്‍ശനം; ബിക്കിനി ചിത്രങ്ങളുമായി ദീപ്തി കല്യാണി

ട്രാന്‍സ് ജെന്‍ഡര്‍ മോഡല്‍ ദീപ്തി കല്യാണിയുടെ ബിക്കിനി ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. ട്രാന്‍സ് ജെന്‍ഡറുകള്‍ ബിക്കിനി ഫോട്ടോ ഷൂട്ട് ചെയ്യുന്നത് മോശം ആണെന്നും അച്ഛനും അമ്മയും ഇല്ലേ എന്നെല്ലാം വിമര്‍ശിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു മറുപടിയെന്ന രീതിയിലാണ് ദീപ്തി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

‘ഞാനൊരു പേടി സ്വപ്നമാണ്, ഒരു ദിവാസ്വപ്നം പോലെ വസ്ത്രം ധരിച്ചിരിയ്ക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോഷൂട്ടിനെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. ഫോട്ടോ എടുത്തിരിയ്ക്കുന്ന രീതി ഇഷ്ടപ്പെട്ടിരിയ്ക്കുന്നു, വളരെ വ്യത്യസ്തവും മനോഹരവുമായ ചിത്രങ്ങള്‍ എന്നൊക്കെയാണ് കമന്റുകള്‍ വരുന്നത്.

നെഗറ്റീവ് കമന്റുകള്‍ ധാരാളം ഉണ്ടെങ്കിലും അതിന എതിര്‍ക്കുന്ന റിപ്ലേ കമന്റുകളും ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്. മുമ്പ് ദീപ്തി ചെയ്ത സില്‍ക് സ്മിത ഫോട്ടോഷൂട്ട് വൈറലായിരുന്നു. സ്ഫടികം സിനിമയിലെ ഏഴിമലപൂഞ്ചോല എന്ന ഗാനരംഗത്ത് സില്‍ക് സ്മിത ധരിച്ച വസ്ത്രം ഇട്ടുകൊണ്ട്, അതുപോലെ പോസ് കൊടുത്ത് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

വനിത മാഗസിന്റെ ആദ്യത്തെ ട്രാന്‍സ് കവര്‍ ഗേള്‍ ആയ മോഡലാണ് ദീപ്തി കല്യാണി. അതിലൂടെയാണ ദീപ്തിയെ മലയാളികള്‍ അറിഞ്ഞു തുടങ്ങിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ