‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

നാഗ് അശ്വിൻ സംവിധാനം ചെയ്‌ത്‌ 2024 ജൂൺ 27ന് തിയറ്ററുകളിലെത്തിയ ഒരു എപിക് സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു കൽക്കി 2898 എഡി. 600 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച് ആഗോളതലത്തിൽ 1200 കോടി രൂപയിലധികം നേടിയിരുന്നു. ഇപ്പോഴിതാ ‘കൽക്കി 2898 AD’-യുടെ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നിർമാതാക്കളായ വൈജയന്തി മൂവീസ്.

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘കൽക്കി 2898 AD’-യുടെ രണ്ടാം ഭാഗത്തിൽ നടി ദീപിക പദുകോൺ ഉണ്ടാകില്ലെന്നാണ് നിർമാതാക്കളായ വൈജയന്തി മൂവീസ് വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഭാഗം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം എടുത്തതെന്നും, ‘കൽക്കി’ പോലുള്ള ഒരു സിനിമ വലിയ രീതിയിലുള്ള പ്രതിബദ്ധത ആവശ്യപ്പെടുന്നുണ്ടെന്നും നിർമാതാക്കൾ അറിയിച്ചു. ദീപികയുടെ ഭാവി പ്രോജക്റ്റുകൾക്ക് ആശംസകൾ നേർന്നുകൊണ്ട് നിർമാതാക്കൾ ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

കൽക്കിയുടെ ആദ്യ ഭാഗത്തിൽ ‘സുമതി’ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. അതേസമയം ദീപിക സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ബോളിവുഡ് സൈറ്റുകളിലെ ജോലി സമയത്തെ ചൊല്ലി ദീപിക ചില ഡിമാന്റുകൾ ഉന്നയിച്ചു അത് വാർത്തകളിൽ ഇടം നേടിയിരുന്നു. ദീപികയുടെ ഡമാറ്റുകൾ അംഗീകരിക്കാൻ ആകാതെ സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു.

മഹാഭാരതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദുൽഖർ സൽമാൻ, ശോഭന, ദിഷ പഠാനി, അന്ന ബെൻ എന്നിവരുൾപ്പെടെ ഒരു വലിയ താരനിര അണിനിരന്നിരുന്നു. 2024 ജൂൺ 27നാണ് കൽക്കി 2898 എഡി തിയേറ്റർ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച കളക്ഷനാണ് തിയേറ്ററുകളിൽ നിന്ന് സിനിമ സ്വന്തമാക്കിയത്. അതേസമയം 2027-ൽ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും