രണ്‍വീറിന്റെ ചിത്രത്തില്‍ 'ഹൈ ഡാഡി' കമന്റുമായി ദീപിക; താരം ഗര്‍ഭിണിയെന്ന് ആരാധകര്‍

ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ദീപിക പദുക്കോണ്‍ ഇട്ട കമന്റാണ് ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. രണ്‍വീറിന്റെ ഇന്‍സ്റ്റഗ്രാം ചാറ്റ് സെക്ഷനിടെയാണ് “ഹൈ ഡാഡി” എന്ന് താരം കുറിച്ചത്. കൂടാതെ കുട്ടിയുടെയും ലവിന്റെയും ഇമോജിയും ഇട്ടു. ഇതോടെ താരം ഗര്‍ഭിണിയാണെന്നതിന്റെ സൂചനയാണ് തന്നതെന്ന് ആരാധകര്‍.

ദീപികക്ക് മറുപടിയായി “ഹൈ ബേബി” എന്ന് രണ്‍വീറും കുറിച്ചിട്ടുണ്ട്. അര്‍ജുന്‍ കപൂറിന്റെ കമന്റ് കൂടെ വന്നതോടെ ആരാധകരുടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. ദീപിക ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ കാന്‍സ് ചലചിത്രോത്സവത്തിന്റെ സമയത്തും പ്രചരിച്ചിരുന്നു.

“83” എന്ന ചിത്രത്തിന്റെ തിരക്കിലാണ് രണ്‍വീറും ദീപികയും ഇപ്പോള്‍. 1983ലെ ലോകകപ്പിലെ ചരിത്ര വിജയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തില്‍ ക്യാപ്റ്റന്‍ കപില്‍ ദേവായാണ് രണ്‍വീര്‍ വേഷമിടുന്നത്, ഭാര്യ റോമിയായാണ് ദീപിക എത്തുന്നത്.

Latest Stories

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്