സല്‍മാന്‍ ചിത്രം 'ടൈഗര്‍ 3'ല്‍ ഷാരൂഖും ദീപികയും?

പഠാനിലെ സല്‍മാന്‍ ഖാന്റെ കാമിയോ അപ്പിയറന്‍സ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസാനം നല്‍കിയ ക്രെഡിറ്റ്‌സില്‍ യഷ് രാജ് ഫിലിംസ് സ്‌പൈ യൂണിവേഴ്‌സില്‍ ഇരുവരും ഒന്നിക്കുമെന്ന സൂചനയുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സല്‍മാന്‍ – കത്രീന കൈഫ് ചിത്രം ‘ടൈഗര്‍ 3’ല്‍ ഷാരൂഖ് ഖാന്‍ ഉടനെ ചേരും.

ഏപ്രില്‍ അവസാനത്തോടെ നടന്‍ ചിത്രത്തിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. താന്‍ ഒരു പ്രധാന ദൗത്യത്തിന് പോകുകയാണെന്നും അതിനിടെ പഠാന്‍ ടൈഗറിനെ കാണുമെന്നും സല്‍മാന്‍ ‘പഠാനി’ല്‍ ഷാരൂഖിനോട് പറയുന്നുണ്ട്.

ദീപിക പദുക്കോണ്‍ ടൈഗര്‍ 3ല്‍ കാമിയോ റോളില്‍ എത്തുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ഒരു പാകിസ്താനി ഇന്റലിജന്‍സ് ഓഫീസര്‍ ആണ് പഠാനില്‍ ദീപികയുടെ കഥാപാത്രം. അതേസമയം പകിസ്താനി സ്‌പൈ ആണ് ടൈഗര്‍ ഫ്രാഞ്ചൈസിയില്‍ കത്രീന കൈഫ്.

മനീഷ് ശര്‍മ്മയാണ് ജനപ്രിയ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിന്റെ സംവിധായകന്‍ ‘ഏക് താ ടൈഗര്‍’ കബീര്‍ ഖാന്‍ സംവിധാനം ചെയ്തപ്പോള്‍ ‘ടൈഗര്‍ സിന്ദാ ഹേ’യ്ക്ക് അലി അബ്ബാസ് സഫര്‍ ആണ് സംവിധായകനായത്. ഏപ്രില്‍ അവസാനം ഷാരൂഖ് ചിത്രത്തില്‍ ചേരുമ്പോള്‍ മുംബൈ ആയിരിക്കും ലൊക്കേഷന്‍ എന്ന് പ്രൊജക്റ്റുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം ദീവാലി റിലീസ് ആണ് ചിത്രത്തിന്. ‘കരണ്‍ അര്‍ജുന്‍’, ‘കുച്ച് കുച്ച് ഹോതാ ഹേ’, ‘ഹം തുംഹാരേ ഹേ സനം’ എന്നിവയാണ് പഠാന് പുറമെ ഷാരൂഖും സല്‍മാനും ഒന്നിച്ച ചിത്രങ്ങള്‍. ആറ്റ്ലിയുടെ സംവിധാനത്തില്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ജവാനും’ രാജ്കുമാര്‍ ഹിരാനിയുടെ ‘ഡങ്കി’യുമാണ് വരാനിരിക്കുന്ന ഷാരൂഖ് ചിത്രങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ