ഹയരാര്‍ക്കിയുടെ മേല്‍കീഴ് ശൃംഖല അവിടെ അട്ടിമറിയ്ക്കപ്പെടുന്ന കാഴ്ച കൗതുകമുണ്ടാക്കി, സിനിമയിലെ ജയ പ്രസവിക്കുന്നത് പോലെയുള്ള പതിവ് രീതിയല്ല; വണ്ടര്‍ വുമണെ കുറിച്ച് ദീദി ദാമോദരന്‍

അഞ്ജലി മേനോന്‍ ചിത്രം ‘വണ്ടര്‍ വുമണ്‍’ കഴിഞ്ഞ ദിവസം സോണി ലിവിലൂടെ റിലീസ് ചെയ്തിരുന്നു. ആറ് ഗര്‍ഭിണികളായ സ്ത്രീകളുടെ സൗഹൃദത്തെക്കുറിച്ച് പറയുന്ന സിനിമയുടെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അഭ്യന്തര പരാതി പരിഹാരസമിതി കൂടിയായ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. പോഷ് ആക്റ്റ് അനുശാസിക്കുന്ന സകല നടപടിക്രമങ്ങളും ഭംഗിയായി പാലിക്കപ്പെട്ട സെറ്റായിരുന്നു സിനിമയുടേത് എന്ന് ദീദി പറയുന്നു.

ദീദിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ഒരു ഐസി (അഭ്യന്തര പരാതി പരിഹാരസമിതി ) അംഗമെന്ന നിലയിലാണ് പ്രിയ സുഹൃത്തും സംവിധായകയുമായ അഞ്ജലി മേനോന്റെ ‘വണ്ടര്‍ വുമണ്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ചെന്നത്. പോഷ് ആക്റ്റ് അനുശാസിക്കുന്ന സകല നടപടിക്രമങ്ങളും ഭംഗിയായി പാലിക്കപ്പെട്ട സെറ്റ് . മലയാള സിനിമ അനുസരിക്കാന്‍ വിസമ്മതിച്ചു നില്‍ക്കുന്ന നിയമം നടപ്പാക്കുന്നത് കണ്ട് ആശ്വാസം തോന്നി. സന്തോഷവും.പിന്നെ കണ്ടതെല്ലാം വേറിട്ട അനുഭവമായിരുന്നു. ഹയറാര്‍ക്കിയുടെ മേല്‍കീഴ് ശൃംഖല അവിടെ അട്ടിമറയ്ക്കപ്പെടുന്ന കാഴ്ച കൗതുകമുണ്ടാക്കി. സിനിമയിലെ ജയ പ്രസവിക്കുന്നത് പോലെ – മലര്‍ന്നു കിടന്നുള്ള പതിവ് രീതിയല്ല. തിരിഞ്ഞു കീഴ്‌മേല്‍ മറഞ്ഞു കൊണ്ട് . അവളവള്‍ക്ക് അനായാസമാകും മട്ടില്‍.

ക്യാമറക്ക് മുന്നില്‍ നിന്ന് അഭിനയിച്ചു കഴിഞ്ഞ് ക്യാമറക്ക് പിന്നിലെ പണികളിലേക്ക് പിന്മാറുന്ന കൂട്ടുകാര്‍. പെണ്ണുങ്ങള്‍ പുറപ്പെട്ടു പോകാറുള്ള ഉല്ലാസയാത്രകളെ ഓര്‍മ്മിപ്പിച്ചു. സെറ്റില്‍ പണിയെടുക്കുന്ന ഓരോ സ്ത്രീയും ഓരോ നിമിഷവും ആഘോഷിക്കുകയായിരുന്നു. സിനിമയില്‍ എഴുതിക്കാണിച്ചത് പോലെ സെലിബ്രേഷന്‍ ഓഫ് സിസ്റ്റര്‍ഹൂഡ്‌സ് ദാറ്റ് അപ്ഹോള്‍ഡ്സ് അസ്. സൗഹൃദത്തിന്റെ, ആഹ്ലാദത്തിന്റെ ഇടം പണിതു കൊണ്ട് അവര്‍ മുന്നേറുന്നത് കാണാമായിരുന്നു. സ്വന്തമായി തീരുമാനമെടുക്കുന്ന സ്ത്രീയ്ക്ക് സ്വന്തമായി അഭിപ്രായങ്ങളുണ്ടാകും. നിലപാടുകളും കാഴ്ചപ്പാടുകളുമുണ്ടാകും. അതൊക്കെ നാം പരിചയിച്ചു പോന്ന ശീലങ്ങള്‍ക്ക് രുചിച്ചു കൊള്ളണമെന്നില്ല. സ്വന്തം രുചിഭേതങ്ങള്‍ക്ക് നിരക്കാത്ത സിനിമ വരുമ്പോള്‍ അസഹിഷ്ണത പുറത്തു ചാടുന്നത് സ്വാഭാവികം മാത്രം.

അതു കൊണ്ടാണ് ഇംഗ്ലീഷ് സിനിമയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഈ സിനിമയില്‍ മലയാളം കേള്‍ക്കാത്തത് വരേണ്യമായി വിവക്ഷിക്കപ്പെട്ടത്. പിന്നെ ലാഗ്. സമയത്തെക്കുറിച്ചും വേഗതയെക്കുറിച്ചുമെല്ലാമുള്ള നമ്മുടെ സിനിമാബോധങ്ങള്‍ക്ക് നിരക്കുന്ന ഒന്നല്ല പ്രസവം. പത്തു മാസം ഒരു ഗര്‍ഭം ഉള്ളില്‍ ചുമക്കുക എന്നതിന് ആര്‍ക്കും വേഗം കൂട്ടാനാവില്ല. ആ അനുഭവം സ്ത്രീയ്ക്ക് മാത്രം അവകാശപ്പെട്ട ഒരിടമാണ്. അതിനിടയിലെ ഒരു ചെറിയ സെഗ്മെന്റ് ആണീ സിനിമ. മാതൃത്വത്തിന്റെ ആഘോഷമോ ട്രോഫിയായി പുറത്ത് വരുന്ന കുഞ്ഞിനെയോ അത് കണ്ട് നിര്‍വൃതി അടയുന്ന അമ്മയെയോ സിനിമയില്‍ കണ്ടില്ല. ഗര്‍ഭിണികളായഒരു കൂട്ടം പെണ്ണുങ്ങളുടെ വളരെ വ്യക്തിപരമായ അനുഭവ പരിസരം, ചങ്ങാത്തം. അങ്ങനെയാണ് എനിക്ക് തോന്നിയത്.

പെണ്‍ കഥകള്‍ പല വഴികള്‍ സ്വീകരിച്ചു കണ്ടിട്ടുണ്ട്. ആണധികാര വ്യവസ്ഥയോട് പോരാടാന്‍ ആണിനെ പോലെയാവാം. ജാന്‍സി റാണിയെ പോലെ.ജയ ജയ ജയ ജയ ഹേയിലെ ജയയെ പോലെ. വ്യവസ്ഥയോട് കലഹിച്ച് പുറത്തേക്ക് നടക്കാം. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ ഭാര്യയെ പോലെ. മറ്റൊരു വഴിയാണ് സിനിമയില്‍ കണ്ടത്. അതിലെ ഗര്‍ഭിണികള്‍ അവര്‍ക്ക് വഴങ്ങും മട്ടിലാവും പ്രസവിക്കുക. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.വണ്ടര്‍ വുമണ്‍ എന്ന സിനിമയുടെ ഐസി അംഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഡബ്ല്യുസിസി ആഗ്രഹിച്ച, പോരാടിപ്പോരുന്ന സംവിധാനമാണത്. ഈ സംരംഭത്തില്‍ പങ്കാളികളായ അഞ്ജലി, നാദിയ, പാര്‍വ്വതി, പത്മപ്രിയ, സയനോര, നിത്യ, അര്‍ച്ചന പത്മിനി, അമൃത, രമ്യ സര്‍വ്വതാദാസ് തുടങ്ങിയ എല്ലാ കൂട്ടുകാര്‍ക്കും സ്‌നേഹാഭിവാദ്യങ്ങള്‍.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ