'രജനിക്ക് പ്രതിഫലം 100 കോടിക്കടുത്ത്, മുരുകദോസിന് 35 കോടി'; ദര്‍ബാറിന്റെ മൊത്തം ബജറ്റ് 200 കോടി

പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തിയ രജനികാന്ത്-മുരുകദോസ് ചിത്രമായിരുന്നു ദര്‍ബാര്‍. എന്നാല്‍ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. അതിനാല്‍ രജനികാന്ത് നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. അതോടൊപ്പം വിതരണക്കാരില്‍ നിന്നും ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മുരുകദോസ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരങ്ങളുടെയും സംവിധായകന്റെയും അമിത പ്രതിഫലമാണ് സിനിമയുടെ ബജറ്റ് കൂട്ടിയതെന്ന് ആരോപിച്ച് രഗംത്ത് വന്നിരിക്കുകയാണ് തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.രാജേന്ദര്‍.

നൂറുകോടിയോളം രൂപയാണ് രജനികാന്ത് ദര്‍ബാറിന് പ്രതിഫലം വാങ്ങിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 35 കോടി രൂപ മുരുകദോസ് പ്രതിഫലം വാങ്ങിയിരുന്നു. നടിക്കും അമിത പ്രതിഫലം നല്‍കി. വന്‍ തുകയ്ക്കാണ് ദര്‍ബാര്‍ വിതരണക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ ഇപ്പോള്‍ 70 കോടിക്ക് മുകളില്‍ സിനിമ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 200 കോടിയോളം രൂപ ചെലവഴിച്ചാണ് സിനിമ നിര്‍മിച്ചത്. അങ്ങനെ നോക്കിയാല്‍ ഇതില്‍ ഭൂരിഭാഗം പണവും താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലമാണ്.

ഇതിനിടയില്‍ രജനിയുടെ രാഷ്ട്രീയപ്രവേശനവും സജീവചര്‍ച്ചയാവുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനം ഏപ്രില്‍ മാസത്തില്‍ ഉണ്ടാകുമെന്ന് സൂചന. രജനിയുടെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയെ ഉദ്ധരിച്ചു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു